Kerala

പുത്തൻ പരിഷ്കാരങ്ങളുമായി പേ ടി എം

അടിമുടി മാറ്റങ്ങളുമായി പേ ടി എം.  ജനുവരി 15നു ശേഷം പ്രവര്‍ത്തനം നിലയക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുത്തന്‍ പ്രഖ്യാപനങ്ങളുമായി പേ ടി എം രംഗത്തെത്തിയത്. പരിഷ്കരിച്ച പുതിയ ആപ്പില്‍ ക്യാഷ്‌ലെസ് ഇക്കോണമിക്ക് പിന്തുണ പ്രഖ്യാപിച്ച് പേടിഎം അക്കൗണ്ടില്‍ പണം ചേര്‍ക്കാനും പേടിഎം ഉപയോഗിച്ച് പണമടയ്ക്കാനും സാധിക്കും. സാധാരണ സ്മാര്‍ട്ട് ഫോണുകളില്‍ പോലും പഴയതിന്റെ മൂന്നിരട്ടി വേഗതയില്‍ പുതിയ ആപ്പ് പ്രവര്‍ത്തിക്കുമെന്ന്‍ കമ്പനി അവകാശപ്പെടുന്നു. ബ്ലോഗ് പോസ്റ്റിലൂടെയാണ് പേടിഎം ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പുതിയ അപ്ലിക്കേഷനില്‍ പേടിഎം അക്കൗണ്ടിലേയ്ക്ക് പണമിടപാടുകള്‍ നടത്താന്‍ ഒരു സിംഗിള്‍ സ്ക്രീനാണുള്ളത്. ലോഡ് ചെയ്യാന്‍ വളരെ കുറഞ്ഞ സമയം മതിയാവുമെന്നതിനാല്‍ കൂടുതല്‍ വേഗതയില്‍ പണമിടപാടുകള്‍ നടത്താം. പാസ്‌വേര്‍ഡ് ആയി വിരലടയാളം പതിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

പരിഷ്കരണത്തിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് അക്കൗണ്ട് വഴി ഇടപാടു നടത്താവുന്ന പരമാവധി തുക 50,000 രൂപയും, നോണ്‍-കെ.വൈ.സി വിഭാഗത്തില്‍ പെടുന്ന ഉപഭോക്താക്കള്‍ക്ക് 20000 ത്തില്‍ നിന്നും 50,000 രൂപയാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പേടിഎം വോലറ്റില്‍ സൂക്ഷിക്കാവുന്ന പരമാവധി തുക 20000 തന്നെയായിരിക്കുമെന്നു കമ്പനി അറിയിച്ചു. ഇതില്‍ കൂടുതല്‍ തുക വന്നാല്‍ അത് തിരിച്ച് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ ദിവസവും അര്‍ധ രാത്രിയോടെ നിക്ഷേപിക്കപ്പെടും. എന്നാല്‍ ഈ ഇടപാടിനു പ്രത്യേക ചാര്‍ജ് ഈടാക്കുകയില്ല.

പണം നല്‍കേണ്ടയാളുടെ ഫോണിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയക്കാന്‍ സാധിക്കുന്ന പുതിയതരം പണമടയ്ക്കല്‍ രീതിയും കമ്പനി അവതരിപ്പിച്ചു. സ്‌ക്രീനിന്റെ ഏറ്റവും മുകള്‍ വശത്ത് കാണുന്ന ഗ്യാലറി ഓപ്ഷനില്‍ നിന്നും സ്‌കാന്‍ പേടിഎം ക്യുആറില്‍ ടാപ്പ് ചെയ്യുന്നതിലൂടെ ഇമെയില്‍ വഴിയോ വാട്‌സപ്പ് വഴിയോ മുന്‍പ് ലഭിച്ച ക്യു.ആര്‍  കോഡാണ് സ്‌കാന്‍ ചെയ്യാവുന്നതാണ്. പേടിഎമ്മിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും,ഉപഭോക്താക്കള്‍ തമ്മില്‍ പരസ്പരം ആശയവിനിമയം നടത്താനും “പേ ടി എം കമ്മ്യൂണിറ്റി ഫോറം ” എന്ന ഫീച്ചറും കമ്പനി അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button