NewsCrime

രണ്ടാം മാറാട് കലാപം; എഫ് ഐ ആറിൽ മുസ്ലീം ലീഗ് നേതാക്കളും

കൊച്ചി : രണ്ടാം മാറാട് കലാപക്കേസില്‍ സി ബി ഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽൽ മുസ്ലിം ലീഗ് നേതാക്കളുടെയും പേരുകളുള്ളതായി റിപ്പോർട്ട് .എം.സി മായിന്‍ഹാജി, പി.പി മൊയ്തീന്‍ കോയ എന്നിവരാണ് എഫ്.ഐ.ആറില്‍ പേരുള്ള മുസ്ലീം ലീഗ് നേതാക്കള്‍. പേര് പരാമര്‍ശിച്ചിട്ടില്ലാത്ത ചില എന്‍.ഡി.എഫ് നേതാക്കളും ചില തീവ്രവാദ സംഘടനാ പ്രവര്‍ത്തകരും പ്രതിപ്പട്ടികയിലുണ്ട്. മാറാട് കലാപത്തിന്‍റെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.നേരത്തെ നിലവിലുള്ള ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സി ബി ഐ വീണ്ടും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

shortlink

Post Your Comments


Back to top button