NewsLife Style

പ്രാതലിനൊപ്പം ഗ്രീന്‍ ടീ; ഗുണങ്ങളേറെ

വളരെ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഇവയിലെ ആന്റിഓക്സിഡന്റുകളാണ് ഏറെ പ്രധാനം. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുള്ള പരിഹാരം ഗ്രീൻ ടീയിലുണ്ട്. ചര്‍മസൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത ഔഷധം കൂടിയാണ് ഗ്രീൻ ടീ.

ഇത് എപ്പോഴാണ് കുടിയ്ക്കേണ്ടതെന്നതും പ്രധാനമാണ്.  ചിലരിത് വെറുവയറ്റില്‍, മറ്റു ചിലര്‍ ഭക്ഷണത്തിനൊപ്പം, ഭക്ഷണശേഷം, രാത്രിയില്‍ എന്നിങ്ങനെ പോകുന്നു. പക്ഷെ ഇങ്ങനെ ചെയ്യുമ്പോൾ അതിന്റ ശരിയായ ഗുണം നമ്മളിലേക്ക് എത്തണമെന്നില്ല.
പ്രാതലിനൊപ്പം ഗ്രീൻ ടീ കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പകറ്റാന്‍ സഹായിക്കും. ഇതിലെ ക്യാച്ചിന്‍സാണ് ഗുണം നല്‍കുന്നത്. രാവിലെ ഭക്ഷണത്തിനൊപ്പം ഇതു കുടിയ്ക്കുന്നത് സ്റ്റാമിന ഇരട്ടിയാക്കും. മാത്രമല്ല ഊര്‍ജവും ഉന്മേഷവും നല്‍കും ഇത് പ്രധാനം ചെയ്യും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. രാവിലെയാകുമ്പോള്‍ ഫലം ഇരട്ടിയ്ക്കും. പ്രത്യേകിച്ച്‌ അലര്‍ജി പോലുള്ള പ്രശ്നങ്ങളുണ്ടെങ്കില്‍.

ഇതിലെ ഇജിസിജി ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കാന്‍ ഏറെ സഹായകമാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാനും തലച്ചോര്‍ പ്രവര്‍ത്തനം നന്നായി നടക്കാനും ഇതു നല്ലതാണ്. ഇത് പ്രാതലിനൊപ്പം കുടിയ്ക്കുന്നത് ബിപി കുറയ്ക്കും. ഹൃദയാരോഗ്യത്തിന് ഇത് സഹായകമാണ്. പ്രാതലിനൊപ്പം ഇതു കുടിയ്ക്കുന്നത് ഭക്ഷണത്തിലെ കൊഴുപ്പകലാനും ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button