Kerala

ലോ അക്കാഡമി സമരപന്തലില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്; പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ലോ അക്കാഡമി സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പേരൂര്‍ക്കടയില്‍ നടത്തിയ റോഡ് ഉപരോധമാണ് സംഘര്‍ത്തിലേക്ക് നീങ്ങിയത്. ഉപരോധം നടത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നടപടി തുടങ്ങിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. സ്ത്രീകളും ഉപരോധത്തിന് എത്തിയിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ പോലീസ് ഉപരോധക്കാരെ പിരിച്ചുവിടാന്‍ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button