KeralaNews

ജിഷ്ണുവിനെ മറന്ന് സി പി എം നെഹ്റു ഗ്രൂപ്പിനെ വെള്ളപൂശുന്നു- എബിവിപി

ജിഷ്ണുവിന്റെ ചോരയുണങ്ങും മുമ്പ് നെഹ്റു ഗ്രൂപ്പുമായി ചേർന്ന് സിപിഎം മെഡിക്കൽ ക്യാമ്പ് നടത്തുന്നതായി എ ബിവിപി ആരോപിച്ചു. ഒറ്റപ്പാലത്തെ ചെത്തല്ലൂരിൽ നെഹ്റു ഗ്രൂപ്പുമായി ചേർന്ന് സിപിഎം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു എന്നാണ് എബിവിപി ആരോപിക്കുന്നത്. സി പി എം ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ ഉദ്ഘാടനത്തിനാണ് ഫെബ്രുവരി അഞ്ചിന് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇത് നെഹ്റു ഗ്രൂപ്പിനെ വെളളപൂശാനാണെന്ന് എ ബി വി പി ജില്ലാ എസ് എഫ് ഡി കോർഡിനേറ്റർ ടി.പി അഖിൽദേവ് ആരോപിച്ചു. ഈ വരുന്ന ഞായറാഴ്ച്ച സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സി പി എം നേതാവുമായ ശാന്തകുമാരിയാണ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത്. ഒറ്റപ്പാലം എം എൽ എ പി. ഉണ്ണിയും ഷൊർണ്ണൂർ എം.എൽ എ പി.കെ ശശിയും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. ചെത്തല്ലൂരിൽ നിന്നും പത്ത് കിലോ മീറ്റർ അകലെ പാർട്ടി നിയന്ത്രണത്തിലുള്ള പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയെ തഴഞ്ഞ് നാൽപ്പത് കിലോമീറ്റർ അകലെയുള്ള നെഹ്റു ഗ്രൂപ്പ് സ്ഥാപനത്തെ ക്യാമ്പിന് വിളിച്ചതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ട്. നെഹ്റു കോളേജിലെ എസ് എഫ് ഐ പ്രവർത്തകരും പാർട്ടിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button