അമൃത്സര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.കേജരിവാള്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നു രാഹുൽ ഗാന്ധി ആരോപിച്ചു.ബത്തിന്ദയിലെ മാവൂറിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിലെ പ്രതികളെ ആണ് കെജ്‌രിവാൾ സംരക്ഷിക്കുന്നതിന് രാഹുൽ ഗാന്ധി ആരോപിച്ചു.നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ റാലിയിലാണ് രാഹുൽ ഇത്രയും ഗുരുതര ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി നാലിനാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍മീന്ദര്‍ സിംഗ് ജാസിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ജനുവരി 31നാണ് ബത്തിന്ദയില്‍ സ്ഫോടനമുണ്ടായത്.
Post Your Comments