Technology

നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്: പുതിയ ആപ്പ് ഉടൻ

ആപ്പിളിന്റെ ടെലിവിഷന്‍ സേവനമായ ആപ്പിള്‍ ടി വിക്ക് സമാനമായ പദ്ധതിയ്ക്കായി ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒട്ടനവധി മാധ്യമ കമ്പനികളുമായി ലൈസന്‍സിങ്ങ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി വരികയാണ്. പുതിയ ആപ്ലിക്കേഷനിലൂടെ പരസ്യങ്ങളും, ലൈവ് വീഡിയോകളും നിമിഷങ്ങള്‍ക്കകം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കും.

ഓസ്ക്കര്‍, ഗ്രാമി അവാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പൊതു പരിപാടികള്‍ ലൈവായി ദശ ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇതിലൂടെ കഴിയും. ഈ സേവനം അവതരിപ്പിക്കുന്നത് വഴി വരുമാനം വര്‍ധിപ്പിക്കുവാനുള്ള ശ്രമമാണ് ഫേസ്ബുക്ക് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button