NewsIndia

ജീവനക്കാർക്ക് വമ്പൻ ബോണസ്; വീണ്ടും വാര്‍ത്തകളിലിടം നേടി “ബിഗ് ബോസ്സ്”

വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു വജ്ര വ്യാപാരി. ദീപാവലി ബോണസായി തന്റെ കമ്പനിയിലെ ജോലിക്കാര്‍ക്ക് കാറുകളും ഫ്‌ലാറ്റുകളും ആഭരണങ്ങളും സമ്മാനിച്ചാണ് നേരത്തെ ഈ വ്യാപാരി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ കമ്പനി തൊഴിലാളികള്‍ക്ക് പുതുവര്‍ഷ ബോണസായി 1200 ഡാറ്റ് സണ്‍ ഗോ കാറുകള്‍ സമ്മാനിച്ചാണ് സൂറത്തിലെ സാവ്ജി ധോലാകിയ ജീവനക്കാരെ ഞെട്ടിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ലഭിക്കാത്ത ജീവനക്കാര്‍ക്കാണ് ഇത്തവണ സാവ്ജിയുടെ സമ്മാനം.

പുതുവര്‍ഷം ആദ്യം സാവ്ജി പ്രഖ്യാപിച്ച ബോണസിലെ 650 ഡാറ്റ് സണ്‍ ഗോ കാറുകള്‍ ജീവനക്കാര്‍ക്ക് കൈമാറി. ജനുവരി അവസാനത്തോടെ ജീവനക്കാര്‍ക്ക് മുഴുവന്‍ കാറുകളും പൂര്‍ണമായും നല്‍കി കഴിഞ്ഞു. ഇന്ത്യന്‍ പതാകയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ത്രിവര്‍ണ നിറവും കാറിന്റെ ബോഡിയില്‍ പതിപ്പിച്ചിട്ടുണ്ട്.

datsun_story_647_013117013103

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള ഡൗണ്‍പെയ്‌മെന്റ് വിധത്തില്‍ ലോണ്‍ സംവിധാനത്തിലാണ് സാവ്ജി ഈ കാറുകള്‍ ഇറക്കിയിരിക്കുന്നത്. ജീവനക്കാർ അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയില്‍ നിന്നും പിരിഞ്ഞു പോയാല്‍ ലോണ്‍ കമ്പനിയുടെ ബാധ്യത ആയിരിക്കില്ലെന്ന നിബന്ധനയും സാവ്ജി മുന്നോട്ട് വച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഡാറ്റ് സണ്‍ കാറിന് ഡൽഹിയിൽ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത തുക 2.38 ലക്ഷമാണ്. നാനോയ്ക്ക് പുറമേ ഉപഭോക്താക്കള്‍ക്ക് പോക്കറ്റ് ഫ്രണ്ട്‌ലി കാര്‍ എന്ന ലേബലോടു കൂടിയാണ് ഡാറ്റ് സണ്‍ കാറുകള്‍ ഇന്ത്യന്‍ വിപണി കീഴടക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button