NewsIndia

ഇ.അഹമ്മദിന്റെ മരണം മറച്ചുവച്ചെന്ന ആരോപണത്തെ കുറിച്ച് ആശുപത്രി അധികൃതർ

ഡൽഹി: ഇ.അഹമ്മദിന്റെ മരണം മറച്ചുവച്ചെന്ന ആരോപണത്തെ കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ഇ അഹമ്മദ് ലോക സഭയിൽ കുഴഞ്ഞു വീണ് ആശുപത്രിയിൽ എത്തിച്ച ഉടനെ തന്നെ അദ്ദേഹത്തെ രക്ഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഡോക്ടർമാർ ചെയ്തതായി റാം മനോഹർ ലോഹിർ ആശുപത്രി അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന രാഷ്ട്രപതിയുടെ പ്രസംഗത്തിനിടയിലാണ് മലപ്പുറം എം.എൽ.എയും എം.പി യുമായ അഹമ്മദ് കുഴഞ്ഞുവീണത്. ചൊവ്വാഴ്ച തന്നെ അഹമ്മദ് മരിച്ചതായി തന്നോട് ആശുപത്രി അധികൃതർ പറഞ്ഞതായാണ് എം.പി കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ മുസ്ലിം ലീഗ് നേതാവ് ഈ ലോകത്തോട് വിടപറയുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു. ആശുപതിയിൽ എത്തിച്ച ഉടൻ തന്നെ ഡോക്ടമാർ അദ്ദേഹത്തിന് കൃതിമ ശ്വാസം നൽകാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തതായി അവർ പറയുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിച്ചിരുന്നു.

ഉടൻ തന്നെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ജീവൻ നിലനിർത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിരുന്നതായും ആശുപത്രി സൂപ്രണ്ട് എ.കെ ഗാഡ്‌പായൽ പറഞ്ഞു. തങ്ങളെ കൊണ്ട് ചെയാവുന്നതിന്റെ പരമാവധി തങ്ങൾ ചെയ്‌തെങ്കിലും ബുധനാഴ്ച രാവിലെ രണ്ടരയോടെ അദ്ദേഹം മരിച്ചു. ഹൃദയത്തിലെ ബ്ലോക്കും ഡയബെറ്റിസ് മൂലമുണ്ടായ ഹൈപ്പർടെൻഷനുമാണ് മരണകാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button