NewsIndia

വനിതാസംവരണത്തെച്ചൊല്ലി പ്രക്ഷോഭവും കലാപവും രൂക്ഷം- സര്‍ക്കാര്‍ ഓഫീസുകളില്‍ തീവെപ്പും കൊളളയും

 

കൊഹിമ: തദ്ദേശ തെരഞ്ഞെടുപ്പിലെ വനിതാസംവരണത്തെച്ചൊല്ലി നാഗാലാന്‍ഡില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ കലാപം. കൊഹിമയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസിന് പ്രക്ഷോഭകര്‍ തീവെച്ചു.മറ്റു പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ചു.ആയിരത്തോളം വരുന്ന ആളുകൾ ഉൾപ്പെടുന്ന, ഗോത്രസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തിലാണ് അക്രമം നടന്നതും ഓഫീസ് കത്തിച്ചതും.

ഇതിനോടൊപ്പം തന്നെ ജനക്കൂട്ടം ഗതാഗതവകുപ്പിന്റെ ഡയറക്ട്രേറ്റ് ഓഫീസ് ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ കൊളളയടിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന്റെയും മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു.കഴിഞ്ഞ കുറെ ദിവസങ്ങളായി സംഘർഷം നടന്നു വരികയാണ്. ദിമാപൂരില്‍ ബന്ദിനിടെ നടന്ന പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങളുമായി രാവിലെയും ഭീതിതമായ സാഹചര്യം സൃഷ്ടിച്ചിരുന്നു.

മുഖ്യമന്ത്രി ടിആര്‍ സെലിയാങും മന്ത്രിസഭയും രാജിവെയ്ക്കണമെന്നആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്‌.നാലുമണിക്കുള്ളിൽ രാജിവെക്കാൻ അന്ത്യ ശാസനവും നൽകി.എന്നാല്‍ ഇത് മുഖ്യമന്ത്രി തളളിയതോടെ പ്രതിഷേധക്കാര്‍അക്രമാസക്തരാകുകയായിരുന്നു.പ്രതിഷേധക്കാരോട് ഗവർണ്ണർ നേരിട്ട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു. മുഖൈമന്ത്രി അടക്കമുള്ളവരുടേ സുരക്ഷാ വർദ്ധിപ്പിച്ചു.സ്ത്രീകള്‍ക്ക് അനുവദനീയമായ 33 ശതമാനം സംവരണം പാലിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടർന്നായിരുന്നു സംഘർഷവും പ്രതിഷേധവും.

ഗുവാഹത്തി ഹൈക്കോടതി വിധിയുടെ ബലത്തിലായിരുന്നു സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ ഭരണഘടനയിലെ 371 എ ചട്ടപ്രകാരം നാഗാ ഗോത്ര വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുളള അവകാശങ്ങളുടെ ലംഘനമാണിതെന്നു പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ദിമാപൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളും അധികൃതര്‍ ബ്ലോക്ക് ചെയ്തു..

shortlink

Related Articles

Post Your Comments

Related Articles


Back to top button