Kerala

അമ്മയെ സ്ക്കൂള്‍ വിദ്യാര്‍ത്ഥി സെക്രട്ടേറിയറ്റിന് മുന്നിലിട്ട് കുത്തി ; നില അതീവ ഗുരുതരം

തിരുവനന്തപുരം•നഗരമധ്യത്തില്‍ വച്ച് അമ്മയെ കുത്തികൊല്ലാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ശ്രമം. സ്റ്റാച്യു ജംഗ്ഷനില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പേരൂര്‍ക്കടയില്‍ താമസിക്കുന്ന ഗീതയെ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലാണ് കുത്തേറ്റത്. റോഡരുകില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ മകന്‍ പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഓടി രക്ഷപെടാന്‍ ശ്രമിച്ച മകന്‍ അഭിജിത്തിനെ സമീപത്തുണ്ടായിരുന്ന ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അഭിജിത്ത് ലഹരിക്ക്‌ അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

കുത്തുകൊണ്ട് നിലത്തുവീണ സ്ത്രീയെ വീണ്ടും ആക്രമിക്കാന്‍ മകന്‍ ശ്രമിച്ചെങ്കിലും ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നവരും മറ്റും പിന്തിരിരിപ്പിക്കുകയായിരുന്നു. സ്റ്റാച്യൂവിലെ സ്പെന്‍സര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയാണ് കുത്തേറ്റ ഗീത.

shortlink

Related Articles

Post Your Comments

Related Articles


Back to top button