NewsIndiaInternational

ഇനി നുണ പറയാൻ പറ്റില്ല-വാട്ട്സാപ്പിലൂടെ ലൊക്കേഷൻ അറിയാം

ന്യൂയോര്‍ക്ക്:വാട്ട്സാപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഇനി മറ്റ് അംഗങ്ങളുടെ ലൊക്കേഷന്‍ അറിയാനാകും.വാട്ട്സ് ആപ്പ് സംബന്ധമായ സവിശേഷതകളെ കുറിച്ച്‌ ഫോളോവേഴ്സിന് അറിവുകള്‍ നല്‍കി വരുന്ന അക്കൗണ്ടായ വാബിറ്റ ഇന്‍ഫോ എന്ന ട്വിറ്റര്‍ അക്കൗണ്ടാണ്‌ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫോളോവേഴ്‌സിനായി പങ്കുവെച്ചത്.

ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ് എന്ന ഫെസിലിറ്റിയിലൂടെ അനിശ്ചിതകാലത്തേയ്ക്ക് ഒരു അംഗത്തെ ട്രാക്ക് ചെയ്യാൻ സാധിക്കും.ഫോണ്‍ എറീന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.എന്നാൽ ലൈവ് സ്ട്രീമിംഗ് ഡിസേബിള്‍ ചെയ്താല്‍ മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ലൊക്കേഷൻ ട്രെയ്‌സ് ചെയ്യാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഐഫോണുകളില്‍ വാട്ട്സ് ആപ്പ് ബീറ്റ വേര്‍ഷനായ 2.17.3.28 ലും ആന്‍ഡ്രോയിഡില്‍ 2.16.399+ ലും ഇത് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button