Crime

ഒമാനില്‍ മലയാളി യുവതിയുടെ കൊലപാതകം ; പ്രതി പിടിയില്‍

മസ്കറ്റ്: ഒമാനില്‍ മലയാളി യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയായ സിന്ധു ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് സിന്ധു കൊല്ലപ്പെട്ടതെന്നാണ് സൂചന. സിന്ധുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടാവ് കൈവശപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ആദമില്‍ വെച്ചാണ് പ്രതി പിടിയിലായത്. അനധികൃതമായി രാജ്യത്ത് എത്തിയ ആളാണ് പ്രതിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.സലാലയില്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ ജീവനക്കാരിയിരുന്നു സിന്ധു. വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്താണ് സിന്ധുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button