NewsInternational

മാര്‍ക്കറ്റില്‍ വെടിവയ്പ്പ്; ആറുപേര്‍ക്ക് പരിക്കേറ്റു

മാര്‍ക്കറ്റിലുണ്ടായ വെടിവെയ്പ്പിൽ ആറ് പേര്‍ക്ക് പരിക്കേറ്റു. പലസ്തീനിലെ നബല്‍സിലെ മാര്‍ക്കറ്റിലാണ് വെടിവെയ്പ്പ് നടന്നത്. വെസ്റ്റ് ബാങ്കുകാരനായ വ്യക്തിയാണ് ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം. ഇതൊരു ഭീകരാക്രമണം ആയിരുന്നുവെന്നും ഇയാളെ അറസ്റ്റ് ചെയ്‌തെന്നും ഇസ്രേലി പോലീസ് വ്യക്തമാക്കി.

ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ലെന്നു അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button