Kerala

ആന്‍മരിയയുടെ മരണം : ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍

പ്രണയവിവാഹിതരായ ആന്‍മരിയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ ബസ് ഡ്രൈവര്‍ പൂപ്പറമ്പ് പള്ളിയാല്‍ സോബിന്‍(28) മാതാവ് മേരി (50) എന്നിവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ സ്വകാര്യ കോളേജില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍മരിയ നാലുമാസം മുമ്പാണു വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ബസ് ഡ്രൈവറായ സോബിനെ വിവാഹം കഴിച്ചത്. വിവാഹശേഷം പൂപ്പറമ്പില്‍ ഭര്‍തൃവീട്ടിലായിരുന്നു താമസം. എന്നാല്‍ ഇവിടെ വച്ച് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആന്‍മരിയയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ആന്‍മരിയ മരിച്ചത്. മകളുടെ മരണത്തില്‍ സംശയ തോന്നിയതിനെ തുടര്‍ന്നാണ് ആന്‍മരിയയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു ഭര്‍തൃവീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യ കുറിപ്പുകള്‍ പോലീസ് കണ്ടെത്തി. ആരേയും കുറ്റപ്പെടുത്തുന്നില്ല, തെറ്റു പറ്റിയത് എനിക്കാണ് എന്നു തുടങ്ങുന്ന ആത്മഹത്യ കുറിപ്പ് സ്വന്തം മാതാവിനും ഭര്‍ത്താവിനും ഉള്ളതായിരുന്നു. എന്നാല്‍ ഇത് ആന്‍മരിയയുടെ സ്വന്തം കൈപ്പടയില്‍ എഴുതിയതാണോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. നല്ല കവിയത്രിയും പഠിനത്തില്‍ മിടുക്കിയുമായിരുന്ന ആന്‍മരിയയുടെ പെട്ടന്നുള്ള വിവാഹം വീട്ടുകാരേ മാനസീകമായി തകര്‍ത്തിരുന്നു. ആന്‍മരിയയുടെ കൂട്ടുകാരികളില്‍ നിന്നും പരിസരവാസികളില്‍ നിന്നും വിശദമായ തെളിവെടുത്ത ശേഷമായിരുന്നു അറസ്റ്റ്.

shortlink

Post Your Comments


Back to top button