News

നടിക്ക് നേരെയുള്ള ആക്രമണം; മുഖ്യപ്രതി മണികണ്ഠന്റെ മൊഴി പുറത്തുവന്നു

നടിക്ക് നേരെയുള്ള ആക്രമണക്കേസിൽ മുഖ്യപ്രതിയായ മണികണ്ഠന്റെ മൊഴി പുറത്തുവരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ പദ്ധതിയിട്ടതിന് പിന്നിൽ സുനി മാത്രമാെണന്ന് മണികണ്ഠൻ പറഞ്ഞു. ഇതാണ് ലക്ഷ്യമെന്ന് അറിഞ്ഞിരുന്നില്ലെന്നും വർക്ക് ഉണ്ടെന്ന് പറഞ്ഞപ്പോൾ ആരെയോ തല്ലാനായിരിക്കുമെന്നാണ് കരുതിയതെന്നും മണികണ്ഠൻ വെളിപ്പെടുത്തി. കാറിൽ കയറിയപ്പോഴാണ് നടിയാണെന്ന് മനസ്സിലായത്. നടിയെ താൻ ഉപദ്രവിച്ചില്ലെന്നും നടിയുമായി സുനി പണത്തെച്ചൊല്ലി തർക്കമുണ്ടാക്കിയെന്നും മണികണ്ഠന്റെ പ്രാഥമിക മൊഴി.  മുഖ്യപ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button