KeralaNews

ഷാര്‍ജയില്‍ മാസങ്ങളായി ശമ്പളം ലഭിയ്ക്കാതെ ആത്മഹത്യയുടെ വക്കിലായ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ : സഹായിക്കാന്‍ വന്നവര്‍ കൂടെ കിടക്കണമെന്നും ആവശ്യപ്പെട്ടു

ഷാര്‍ജ : ജോലി ചെയ്തിട്ടും മാസങ്ങളായി ശമ്പളം ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന പെണ്‍കുട്ടി ആത്മഹത്യയുടെ വക്കില്‍. ഷാര്‍ജയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള അസ്മാക് അല്‍ ജസീറ എന്ന കമ്പനിയിലെ ജീവനക്കാരിയായ മാനന്തവാടി സ്വദേശിനി ആന്‍ നദിയ മേടയില്‍ ആണ് ആത്മഹത്യയുടെ വക്കിലാണെന്നു കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനിടെ തന്റെ അവസ്ഥ കണ്ട് സഹായിക്കാന്‍ വന്ന രണ്ട് പേര്‍ കൂടെ കിടന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടതായും പെണ്‍കുട്ടി പോസ്റ്റില്‍ പറയുന്നു.
ശമ്പളം നല്‍കുന്നതിനായി ബാങ്ക് അക്കൗണ്ട് തുറന്നെങ്കിലും എടിഎം കമ്പനി ഉടമയുടെ കൈയ്യിലാണെന്നും ഈ പെണ്‍കുട്ടി പറയുന്നു. എല്ലാ മാസവും ശമ്പളം അക്കൗണ്ടില്‍ ഇടുമെങ്കിലും തൊട്ടുപിന്നാലെ കമ്പനി മേധാവി തന്നെ പിന്‍വലിക്കുകയാണ്. ശമ്പളം ലഭിക്കുന്നില്ലെന്ന് കാട്ടി കേസ് നല്‍കിയപ്പോള്‍ പണമിട്ടതിന്റെ രേഖകള്‍ കാട്ടി അവര്‍ രക്ഷപെടുകയായിരുന്നെന്നും ആന്‍ പറയുന്നു. ഇത്തരത്തില്‍ കമ്പനിയുടെ പീഡനത്തിന് ഇരയായി തനിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും കൂടിയുണ്ടെന്നും തങ്ങളെ രക്ഷിക്കണമെന്നുമാണ് ആന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

shortlink

Post Your Comments


Back to top button