KeralaNews

നടിയെ ആക്രമിച്ച സംഭവം; കുറ്റപത്രം ഉടൻ സമർപ്പിക്കും; ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. നടിക്കെതിരായ ആക്രമണക്കേസില്‍ കുറ്റപത്രം മൂന്ന് മാസത്തിനകം സമര്‍പ്പിക്കുമെന്ന്  ബെഹ്‌റ പറഞ്ഞു.  അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്. മികച്ച ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും   ഡിജിപി ചൂണ്ടിക്കാട്ടി. പക്ഷെ  അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താറായിട്ടില്ലെന്നും വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button