Kerala

ഫേസ്ബുക്ക് ലൈക്കിന്റെ പേരിലും ജ്യോതിഷ തട്ടിപ്പ്

വ്യാജ മന്ത്രവാദങ്ങളുടെയും ജ്യോതിഷങ്ങളുടെയും വാര്‍ത്ത എത്ര കണ്ടാലും കേട്ടാലും ചില വിശ്വാസികള്‍ പഠിക്കില്ല. ഇപ്പോഴും കപട വിശ്വാസങ്ങളുടെ ഇടയില്‍ ചെന്നുചാടും. ഇത്തരക്കാരെ പറ്റിക്കാനാണോ പ്രയാസം. അതിനു കണക്കായി ഇത്തരം സ്ഥാപനങ്ങളും ആള്‍ക്കാരും വര്‍ദ്ധിച്ചുവരികയാണ്. ജ്യോതിഷങ്ങള്‍ക്കൊക്കെ ഇപ്പോള്‍ പരസ്യങ്ങള്‍ വരെ ഇറക്കി തുടങ്ങി.

എന്തിനും ഇപ്പോള്‍ ജ്യോതിഷത്തെ സഹായിക്കണമെന്ന അവസ്ഥയാണ്. ഇവിടെ വ്യത്യസ്തമായ പരസ്യമാണ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്ക് ലൈക്ക് നേടാന്‍ ജ്യോതിഷത്തെ ആശ്രയിക്കണമത്രേ. ഫേസ്ബുക്ക് ലൈക്കിന്റെ പേരിലും ജ്യോതിഷ തട്ടിപ്പ് അരങ്ങേറുകയാണ്. ലൈക്ക് ലഭിക്കാന്‍ ഒരു യന്ത്രം വാങ്ങിച്ചാല്‍ മാത്രം മതി.

ഈ പരസ്യത്തില്‍ പറയുന്നതിങ്ങനെ.. ഫേസ്ബുക്കിലും, വാട്ട്‌സ്ആപ്പിലും നിങ്ങള്‍ ഇടുന്ന ഫോട്ടോകള്‍ക്ക് പ്രതീക്ഷിച്ച ലൈക്ക് കിട്ടുന്നില്ലേ… അവ ആരും ഷെയര്‍ ചെയ്യപ്പെടുന്നില്ലേ… എങ്കില്‍ വിഷമിക്കേണ്ട, ഈ യന്ത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ഈ യന്ത്രം ധരിച്ചു കൊണ്ട് ഫോട്ടോകള്‍ ഷെയര്‍ ചെയ്താല്‍ ലൈക്കുകളും ഷെയറുകളും കൊണ്ട് നിങ്ങളുടെ ഇന്‍ബോക്‌സ് നിറയുമെന്നും ഇതില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button