NewsIndia

ബിസിനസ് വിസയ്ക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ബിസിനസ് വിസ അനുവദിക്കാനുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ വ്യവസായ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങാനോ, അതിനുള്ള സാധ്യതകൾ ആരായാനോ ശ്രമിക്കുന്ന വിദേശ പൗരൻമാർക്കോ, ഇന്ത്യയിൽനിന്ന് വ്യവസായ ഉൽപന്നങ്ങൾ വാങ്ങാനോ, വിൽക്കാനോ സന്ദർശിക്കുന്നവർക്കുള്ള വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.

ബിസിനസ് വീസയ്ക്ക് അപേക്ഷിക്കുന്നവർ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ കത്തോ, സ്പോൺസർ ചെയ്യുന്ന കമ്പനിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടി വരും. വിസയ്ക്ക് അപേക്ഷിക്കുന്ന ആൾ തങ്ങളുടെ കമ്പനിയുടെ പ്രതിനിധി ആണെന്നും ബിസിനസ് ആവശ്യത്തിനാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതെന്നും കമ്പനി സാക്ഷ്യപ്പെടുത്തണം. കൂടാതെ ബിസിനസ് യാത്രയ്ക്കു ക്ഷണിച്ച ഇന്ത്യയിൽനിന്നുള്ള കമ്പനിയുടെയോ സംഘടനയുടെയോ ക്ഷണക്കത്ത് ഹാജരാക്കണം. പണം വായ്പനൽകാനോ, ചെറുകച്ചവടത്തിനോ, ശമ്പളത്തോടുകൂടി ജോലി ചെയ്യാനോ വിസ അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button