Kerala

സി.പി.എമ്മില്‍ ഇനി ഒരാള്‍ക്ക് ഒരു പദവി

തിരുവനന്തപുരം: പാര്‍ട്ടി അംഗത്വം നല്‍കുന്നതു സംബന്ധിച്ച നിബന്ധനകള്‍ സി.പി.എം കര്‍ശനമാക്കുന്നു. പ്രവര്‍ത്തിക്കാത്ത അംഗങ്ങള്‍ക്ക് ഇനി അംഗത്വം നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. ഈമാസം 31ന് അവസാനിക്കുന്ന അംഗത്വ പരിശോധനയില്‍ നടപ്പാക്കാനായി സുപ്രധാന നിര്‍ദേശങ്ങള്‍ സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് കൈമാറി. നിഷ്‌ക്രീയ അംഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്രം അംഗത്വം നല്‍കാനാണ് തീരുമാനം. മാസത്തില്‍ മൂന്നുതവണ ബ്രാഞ്ച് കമ്മിറ്റി ചേരണമെന്നാണ് ചട്ടം. മുന്‍കാലങ്ങളില്‍ ഈ കമ്മിറ്റികളില്‍ പങ്കെടുക്കാത്തവരെ ഒഴിവാക്കും. മദ്യപാനികളെയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെയും പാര്‍ട്ടി അംഗത്വത്തില്‍നിന്നും ഒഴിവാക്കും. ഒരാള്‍ക്ക് ഒരു പദവി നിര്‍ബന്ധമായും നടപ്പാക്കും. ഇതനുസരിച്ച് സഹകരണ ബാങ്ക് പ്രസിഡന്റുമാരായിരിക്കുന്ന ഏരിയ സെക്രട്ടറിമാരുടെ പണി പോകും. അതാത് ലോക്കല്‍ മേഖലയില്‍ ഒതുങ്ങി ജോലി ചെയ്യുന്നവരാകണം ലോക്കല്‍ സെക്രട്ടറിമാര്‍. സര്‍ക്കാര്‍ പദവികള്‍ ലഭിച്ചവര്‍ നേരത്തെ ലഭിച്ച ബാങ്ക് പ്രസിഡന്റ് പോലുള്ള പദവികള്‍ രാജിവെക്കേണ്ടിവരുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button