NewsIndia

ശത്രു സൈന്യത്തിൻറെ ആയുധങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതിന് സൈന്യത്തെ സഹായിക്കാൻ ഇനി സ്വാതിയും

 

ന്യൂഡല്‍ഹി: ശത്രു സൈന്യത്തിന്റെ ആയുധങ്ങളുടെ സ്ഥാനം കണ്ടുപിടിക്കുന്നതിന് ഇന്ത്യ, തദ്ദേശീയമായി നിര്‍മിച്ച റഡാര്‍ ആയ സ്വാതി സൈന്യത്തിന് കൈമാറി. ദേശീയ പ്രതിരോധ ഗവേഷക സ്ഥാപനമായ ഡി.ആര്‍.ഡി.ഒ ആണ് സ്വാതി വികസിപ്പിച്ചെടുത്തത്. ഈ റഡാറിനൊപ്പം ഒരു ആണവ, ജൈവ, രാസ സൈനിക നിരീക്ഷണ വാഹനവും ഡി.ആര്‍.ഡി.ഒ. സൈന്യത്തിന് കൈമാറിയിട്ടുണ്ട്.നിലവില്‍ ലോകത്ത് പ്രവര്‍ത്തനക്ഷമമായ എല്ലാ ആയുധങ്ങളും സ്വാതിക്ക്‌ തിരിച്ചറിയാനാവും, 50 കിലോമീറ്റർ ആണ് സ്വാതിയുടെ ദൂര പരിധി.

ഇന്ത്യ പാക് അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഈ റഡാർ പാകിസ്ഥാന്റെ പല ആക്രമണങ്ങളെയും മുൻകൂട്ടി അറിയാൻ സഹായിച്ചിരുന്നു.സംവിധാനം വിജയകരമാണെന്ന് പ്രതിരോധമന്ത്രാലയാവും കരസേനാ മേധാവി ബിപിന്‍ റാവത്തും വ്യക്തമാക്കി. സൈനീക ആവശ്യങ്ങൾക്ക് പുറമെ ഈ റഡാറിന്റെ കയറ്റുമതിയെ കുറിച്ചും പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button