NewsInternational

ഐഎസിന് വീണ്ടും തിരിച്ചടി: തോൽവി മുന്നിൽകണ്ട് പിൻവാങ്ങാൻ നിർദേശം

സിറിയ: ഐഎസിന് തിരിച്ചടിയായി സിറിയന്‍ നഗരമായ പാള്‍മൈറ സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞ ഡിസംബറിലാണ് പാള്‍മൈറ ഐഎസിന്റെ നിയന്ത്രണത്തിലാവുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സൈന്യം നഗരം തിരിച്ചു പിടിയ്ക്കുന്നത്. ഇറാഖില്‍ സൈന്യം ശക്തമായ തിരിച്ചടിച്ച സ്ഥലങ്ങളിൽ നിന്ന് ഐഎസ് പിൻവാങ്ങിയിരുന്നു. ഐഎസിന്റെ അവശേഷിച്ച ശക്തികേന്ദ്രമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന ആക്രമണം ശക്തമാക്കിയതോടെയാണ് ഐഎസ് പിന്വാങ്ങുന്നതെന്നാണ് സൂചന.

അതേസമയം പ്രദേശത്തെ ഭീകരരോടു ചാവേറാക്രമണത്തിന് മുതിരാനോ പലായനം ചെയ്യാനോ ഐഎസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാഖിലേക്കോ സിറിയയിലേക്കോ പിന്‍വാങ്ങി ഒളിത്താവളങ്ങളിലേക്ക് നീങ്ങാനും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button