NewsIndiaInternational

മലയാളി യുവാക്കളെ ഐ എസ് ക്യാംപിലെത്തിച്ച മലയാളിയുടെ ചിത്രം ബന്ധുക്കൾക്ക് – ഖുര്‍ആനിലെ നിയമ ചട്ടങ്ങള്‍ ഭൂമിയില്‍ സ്ഥാപിക്കും വരെ പോരാടുമെന്ന് പ്രഖ്യാപനം

തൃക്കരിപ്പൂര്‍: മലയാളി കുടുംബങ്ങളെ ഐഎസ് തീവ്രവാദ ക്യാമ്പിലെത്തിച്ച ആളെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുംബുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു.കാസർകോട് പടന്ന സ്വദേശി റാഷിദ് ഇന്നലെ വൈകിട്ടോടെയാണ് ടെലഗ്രാം മെസഞ്ചർ വഴി അടുത്ത ബന്ധുവിന് തന്റെ ഫോട്ടോ അയച്ചത്. പടന്നയിലെ യുവാവ് അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അബ്ദുല്‍ റാഷിദ് അബ്ദുല്ല ചിത്രം പുറത്തുവിട്ടത്.എട്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളി സംഘത്തിൽപ്പെട്ടവരുടെ ആദ്യ ഫോട്ടോയാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.

മഞ്ഞുമൂടിയ മലയുടെ പശ്ചാത്തലത്തില്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്നാണ് പടം എടുത്തിട്ടുള്ളത്. പടമെടുത്ത തിയതിയോ സമയമോ ലഭ്യമല്ല.പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നും കാണാതായ 15 പേർക്കും അബദുൽ റാഷിദ് അബ്ദുള്ളയാണ് നാട്ടിലുള്ളപ്പോൾ ക്ലാസുകൾ നൽകിയിരുന്നതും പഠന മെറ്റീരിയൽ എത്തിച്ചു നൽകിയിരുന്നതും.എം.എം അക്‌ബർ നേതൃത്വം നൽകുന്ന കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്‌ക്കൂളിലെ ജീവനക്കാരനായിരുന്നു അബ്ദുൽ റാഷിദ്. കഴിഞ്ഞ ദിവസം അഫ്ഗാനിലെ ഐസിസ് കേന്ദ്രത്തിൽ വച്ച് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട പടന്നയിലെ ടി കെ ഹഫീസുദ്ദീൻ മതപഠന ക്ലാസിനെന്നു പറഞ്ഞ് പോയിരുന്നതും റാഷിദിന്റെ കൂടെയായിരുന്നു.malayali isis

കൊല്ലപ്പെട്ട ഹഫീസുദ്ദീനെ പോലെ അവസാന ശ്വാസം വരെ യുദ്ധം ചെയ്യുമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ”അവിശ്വാസികളാണ് അവരുടെ ദൈവങ്ങളെ പ്രസിഡന്റ്, എം.പി., രാജാവ് എന്നൊക്കെ അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല, അന്ധവിശ്വാസത്തെയാണ് അല്ലെങ്കില്‍ ബഹുദൈവ ആരാധനെയാണ് ജനാധിപത്യം എന്ന് പേരിട്ടു വിളിക്കുന്നത്” എന്നാണ് അഷ്ഫാഖിന്റെ സന്ദേശം.റാഷിദ് രാജ്യം വിട്ട ശേഷവും പീസിലെ സഹൃത്തുക്കളുമായി ബന്ധപ്പെടുകയും ഐസിസി ലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിൽപ്പെട്ട കണ്ണൂർ സ്വദേശിയായ യുവാവ് റാഷിദിനൊപ്പം പോകാനുള്ള ഒരുക്കം നടത്തിയിരുന്നു. എന്നാൽ വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button