Men

നൂറിലധികം പ്ലാസ്റ്റിക് സര്‍ജറികള്‍; അന്യഗ്രഹ ജീവിയാകാന്‍ യുവാവ് ചെലവഴിച്ചത് 50,000 ഡോളര്‍

അന്യഗ്രഹ ജീവിയാകാന്‍ യുവാവ് ചെലവഴിച്ചത് 50,000 ഡോളര്‍. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദം വരുന്ന ലിംഗഭിന്നതയില്‍ ജീവിക്കാന്‍ താല്‍പ്പര്യമില്ലാത്ത യുവാവാണ് ശരീരം അന്യഗ്രഹ ജീവിയെ പോലെ മാറ്റുന്നത്. ഈ വിചിത്ര ആശയം പരീക്ഷിച്ചത് പലതരം പ്‌ളാസ്റ്റിക് സര്‍ജറിക്ക് വിധേയനായ വിന്നി ഓ എന്ന 22 കാരനാണ്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സുകാരനായ ഇയാള്‍ ഇനി സ്വന്തം ലൈംഗികാവയവം കൂടി മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണ്.

ഇതുവരെ ശരീരത്ത് 110 ശസ്ത്രക്രിയകൾ ഇയാൾ നടത്തി. ഇയാള്‍ ഒരു ലക്ഷം ഡോളര്‍ ചെലവുള്ള മറ്റൊരു ശസ്ത്രക്രിയയ്ക്ക് കൂടി തുനിയുകയാണ്. തനിക്ക് പുരുഷനോ സ്ത്രീയോ ആയി ജീവിക്കാന്‍ താല്‍പര്യമില്ലെന്നാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റും പാര്‍ട്ട് ടൈം മോഡലുമൊക്കെയായ ഇയാളുടെ ചിന്ത. അന്യഗ്രഹ ജീവിയാകാന്‍ ചെറുപ്പം മുതല്‍ കൊതിക്കുന്ന ഇയാള്‍ 17 വയസ്സുള്ളപ്പോള്‍ അധരത്തില്‍ ആദ്യ പരീക്ഷണം നടത്തി.

tr

ഇതിനൊപ്പം മൂക്കില്‍ രണ്ടു ശസ്ത്രക്രിയകളും കവിളുകളില്‍ പലതരം ശസ്ത്രക്രികയകളും നടത്തി. അന്യഗ്രഹജീവിയുടെ ലുക്ക് കിട്ടുന്നതിനായി കറുപ്പ് നിറം കലര്‍ന്ന കോണ്ടാക്ട് ലെന്‍സുകളും വെച്ചിട്ടുണ്ട്. ഇതിന് പുറമേ കൂര്‍പ്പിച്ച നഖങ്ങള്‍, അസാധാരണമായി നിറമടിച്ച ഹെയര്‍ സ്‌റ്റൈലും പരീക്ഷിച്ചിട്ടുണ്ട്.

കൂടാതെ മറ്റൊരു 160,000 ഡോളര്‍ മുടക്കി ലൈംഗികാവയവവും മാറിടക്കണ്ണും പൊക്കിളുമെല്ലാം ശസ്ത്രക്രിയ വഴി നീക്കാനുള്ള ഉദ്ദേശത്തിലാണ്. തനിക്ക് ലിംഗമില്ലാത്ത അന്യഗ്രഹജീവിയായി മാറണമെന്ന് ഇയാള്‍ പറയുന്നു. പതിനേഴാം വയസ്സ് മുതല്‍ ഇതിനായി ഡോക്ടര്‍മാരെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഭാഗ്യമില്ലെന്ന് മാത്രം. ലൈംഗികാവയവം ഇല്ലാതെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇതിനെ ചിലര്‍ പെണ്ണാകാനുള്ള ശ്രമമായി തെറ്റിദ്ധരിക്കുകയാണ്. എന്നാല്‍ തനിക്ക് ആണിന്റെയോ പെണ്ണിന്റെയോ ലൈംഗികാവയവങ്ങള്‍ വേണ്ടെന്നും യുവാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button