NewsLife Style

മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ ഗ്രീൻ ടീ

ആരോഗ്യപരമായി വളരെയധികം ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ ടീ. കുടിയ്ക്കാന്‍ മാത്രമല്ല മറ്റ് പല ഉപയോഗങ്ങളും ഗ്രീന്‍ടീയില്‍ ഉണ്ട്. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയമില്ല. സൗന്ദര്യസംരക്ഷണത്തിനു ഏറ്റവും മുന്നില്‍ തന്നെയാണ് ഗ്രീന്‍ ടീ. മുഖത്തെ കറുത്ത കുത്തുകളും പാടുകളും മാറ്റാൻ ഗ്രീന്‍ ടീ സഹായിക്കും.

നിമിഷ നേരം കൊണ്ട് തന്നെ ധാരാളം ഗുണങ്ങള്‍ ലഭിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ തയ്യാറാക്കാന്‍ രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ടീ, ഒരു ബൗള്‍ വെള്ളം എന്നിവയാണ് വേണ്ടത്. ആദ്യം ഒരു ബൗളില്‍ വെള്ളം എടുത്ത് നല്ലതു പോലെ ചൂടാക്കണം. വെള്ളം നന്നായി തിളച്ച് കഴിയുമ്പോള്‍ ഗ്രീന്‍ ടീ ഇതിലേക്കിടാം. വെള്ളം നല്ല ബ്രൗണ്‍ നിറമാകുന്നത് വരെ തിളപ്പിക്കണം. 10 മിനിട്ടിനു ശേഷം തീ കെടുത്തി തണുക്കാനായി വെയ്ക്കാം.

ഇത് നന്നായി തണുത്ത ശേഷം അല്‍പം പഞ്ഞിയില്‍ ഗ്രീന്‍ ടീ മുക്കി ആദ്യം മുഖം ക്ലീന്‍ ചെയ്യാം. ഇത് മുഖത്ത് തേയ്ക്കുന്നതിന്റെ ആദ്യ പടിയായി ചെയ്യാം. അതിനു ശേഷം മുഖം ഗ്രീന്‍ ടീ കൊണ്ട് കഴുകാം. അതുകഴിഞ്ഞ് തണുത്ത വെള്ളം കൊണ്ട് മുഖം നല്ലതു പോലെ കഴുകുക. ദിവസവും രണ്ട് നേരം ഇത് ചെയ്യുക.ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തെ നശിപ്പിക്കുകയും മുഖത്തെ കറുത്ത കുത്തുകളും പുള്ളികളും പാടുകളും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഗ്രീന്‍ ടീ നല്ലൊരു ടോണര്‍ ആണ്. ഇത് ചര്‍മ്മത്തെ പല പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. നാച്ചുറല്‍ സണ്‍സ്‌ക്രീന്‍ എന്ന രീതിയില്‍ ഇത് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button