
നല്ല സൗഹൃദങ്ങളുടെ മഹാരാജകീയ വേദിയില്‍ നിന്ന് സിനിമക്കഥയോട് കിടപിടിക്കുന്നൊരു ജീവിത കഥ. മഹാരാജാസ് കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമവേദിയിലാണു ചലച്ചിത്രതാരം മമ്മൂട്ടി നാലു പതിറ്റാണ്ട് മുമ്പത്തെ തന്റെ അടുത്ത സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടെത്തിയത്.
സിനിമക്കാഴ്ചയോളം വരില്ലെങ്കിലും ഏതാണ്ട് സിനിമാക്കഥയോട് ചേര്‍ന്നു നില്‍ക്കും വിധമാണ് മഹാരാജാസ് കോളജ് മുറ്റത്ത് മമ്മൂട്ടി പഴയ കൂട്ടുകാരന്‍ അബ്ദുള്‍ റഹ്മാനെ തിരിച്ചറിഞ്ഞത്. കൂട്ടുകാരന്റെ വട്ടപ്പേരടക്കം പൂര്‍വവിദ്യാര്‍ഥി സംഗമവേദിയില്‍ താരം ഓര്‍ത്തെടുത്തു.
അതിപ്രശസ്തനായെങ്കിലും പഴയ സഹപാഠി നാലു പതിറ്റാണ്ടിനിപ്പുറവും തന്നെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് അബ്ദുള്‍ റഹ്മാനും. സമാനമായ ഒട്ടേറെ വൈകാരിക നിമിഷങ്ങള്‍ക്ക് മഹാരാജകീയ വേദി സാക്ഷ്യം വഹിച്ചു.
Post Your Comments