KeralaNews

വൈദികന്റെ ബലാത്സംഗം : അതിരൂപതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പി.ജയരാജന്‍ : അന്വേഷണത്തില്‍ ഇടപെടേണ്ടെന്നും താക്കീത്

കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസിലെ അന്വേഷണം നീതിയുക്തമല്ലെന്ന് ആരോപിച്ച തലശേരി അതിരൂപതയ്ക്കെതിരെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അന്വേഷണത്തില്‍ ഇടപെടാനാണ് അതിരൂപതയുടെ നീക്കമെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. അത്യന്തം ഹീനമായ കൃത്യമാണ് പൊലീസിന്റെ ശക്തമായ കരുനീക്കത്തിലൂടെ പുറത്തുവന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വൈദികന്റെ ഭാഗത്തു നിന്നുള്ള ക്രൂരകൃത്യം മാത്രമല്ല ,ഇത് പുറം ലോകം അറിയാതിരിക്കാനുള്ള ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്നാണു പുറത്തുവന്നിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തില്‍ അതിരൂപതയുടെ ഇപ്പോഴത്തെ പ്രസ്താവന അന്വേഷണത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടിന് കടകവിരുദ്ധമാണാണെന്നും ജയരാജന്‍ പറഞ്ഞു.

പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

shortlink

Post Your Comments


Back to top button