India

പരസ്യമാക്കാത്ത കാരണമുണ്ടെങ്കില്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കണം യാത്രയ്ക്കിടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത വിഷയത്തില്‍ കോടതി ഇടപെടുന്നു ;

ന്യൂഡല്‍ഹി : തിരുവനന്തപുരം ആലങ്കാട് സ്വദേശി ഫൈസല്‍ ഇബ്രഹാമിന്റെ പാസ്‌പോര്‍ട്ട് യാത്രാമധ്യേ പിടിച്ചെടുത്തതിനു വിദേശകാര്യ സെക്രട്ടറി, മുഖ്യപാസ്‌പോര്‍ട്ട് ഓഫീസര്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എന്നിവര്‍ക്കു ഹൈക്കോടതി നോട്ടീസയച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന 16നകം നടപടിക്കു പിന്‍ബലമായ രേഖകള്‍ ഹാജരാക്കാന്‍ ജസ്റ്റിസ് സഞ്ജീവ് സച്‌ദേവ ഉത്തരവിട്ടു.

ഭാര്യ, നാലും രണ്ടും വയസ്സുള്ള മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം കൊച്ചിയില്‍ നിന്നു ലണ്ടനിലേക്കുള്ള യാത്രാമധ്യേ ഫെബ്രുവരി 14നു എമിഗ്രേഷന്‍ അധികൃതര്‍ ഫൈസലിന്റെ മാത്രം പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയായിരുന്നു. മറ്റു കുടുംബാംഗങ്ങളുടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു ഇത്. വ്യക്തമായ കാരണം പറയാതെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതോടെ പരിചയമില്ലാത്ത നഗരത്തില്‍ ഒറ്റയ്ക്ക് അകപ്പെട്ടു. പിടിച്ചെടുത്ത പാസ്‌പോര്‍ട്ട് ആരുടെ പക്കലാണെന്ന ചോദ്യത്തിനു പോലും മറുപടി കിട്ടിയില്ല.

ഫെബ്രുവരി 27ന് ആണ് യുഎഇ അജ്മാനിലെ ഓഫിസില്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാരണം കാണിക്കല്‍ നോട്ടിസെത്തിയത്. ഫെബ്രുവരി രണ്ടു മുതല്‍ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തുവെന്നായിരുന്നു അറിയിപ്പ. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് നടപടിയെന്നു പറയുന്നതല്ലാതെ വിശദീകരണമില്ല. അകാരണമായി പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതും കുടുംബത്തില്‍ നിന്നു ബലമായി അകറ്റിയതും സാമന്യനീതിയുടെ നിഷേധമാണെന്ന വാദം അംഗീകരിച്ചാണ് കോടതി നോട്ടീസയച്ചത്. പരസ്യമാക്കാനാവാത്ത കാരണമുണ്ടെങ്കില്‍ അക്കാര്യം മുദ്രവച്ച കവറില്‍ ഹാജരാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

കടപ്പാട് – മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button