NewsInternational

ഇന്ത്യ-ചൈന നയതന്ത്രബന്ധം ഉലഞ്ഞു : ചൈനയുടെ എതിര്‍പ്പ് അവഗണിച്ച ഇന്ത്യക്ക് ചൈനയുടെ ശക്തമായ മുന്നറിയിപ്പ് :

ബെയ്ജിംഗ്: ഇന്ത്യ-ചൈന നയതന്ത്രബന്ധം ഉലഞ്ഞു : ചൈനയുടെ എതിര്‍പ്പ് അവഗണിച്ച ഇന്ത്യക്ക് ചൈന ശക്തമായ മുന്നറിയിപ്പ് നല്‍കി.
ബുദ്ധമത സമ്മേളനത്തിലേക്കു ദലൈലാമയെ ക്ഷണിച്ചതിലാണ് ചൈന കടുത്ത അതൃപ്തി അറിയിച്ചത് നയതന്ത്രബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടാതിരിക്കാന്‍ അടിസ്ഥാന വിഷയങ്ങള്‍ക്കു എതിരായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. ബിഹാറില്‍ നടന്ന അന്താരാഷ്ട്ര ബുദ്ധമത സെമിനാറില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ദലൈലാമ ബിഹാറിലെത്തിയത്.

അടുത്തിടെ, ചൈനയുടെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച്, അന്താരാഷ്ട്ര ബുദ്ധമത സെമിനാറില്‍ പങ്കെടുക്കാന്‍ ഇന്ത്യ ദലൈലാമയെ ക്ഷണിച്ചു. ഈ നീക്കത്തില്‍ ചൈനയ്ക്കു ശക്തമായ എതിര്‍പ്പും അതൃപ്തിയുമുണ്ട്. ദലൈ ഗ്രൂപ്പിന്റെ ശക്തമായ ചൈന വിരുദ്ധ നടപടികളെ ഇന്ത്യ കണക്കിലെടുക്കുകയും ടിബറ്റിനോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യണം- ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.

81കാരനായ ദലൈലാമയാണ് അന്താരാഷ്ട്ര ബുദ്ധമത സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് 17നായിരുന്നു നളന്ദയില്‍ പരിപാടി സംഘടിപ്പിച്ചത്. ബുദ്ധമതത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബുദ്ധ സന്യാസിമാരും പണ്ഡിതരും എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button