NewsIndia

കേന്ദ്ര സർക്കാർ ചരിത്രം തിരുത്തി കുറിക്കുന്നു- ധനബില്ലിന്‌ കീഴിൽ ഒറ്റയടിക്ക് 40 ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു

 

ന്യൂഡൽഹി:ധന ബില്ലിന് കീഴിൽ കേന്ദ്ര സർക്കാർ ഒരേ സമയം 40 ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചു.ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആണ് പി എഫ് നിയമം, റെയിൽവേ ദേശീയ പാത അങ്ങനെ നാല്പതോളം ഭേദഗതി ബില്ലുകൾ ഒറ്റയടിക്ക് അവതരിപ്പിക്കുകയായിരുന്നു.ധനബില്ലിൽ രാജ്യസഭയ്ക്കു നിർണ്ണയാധികാരമില്ല. അതുകൊണ്ടു തന്നെ ലോകസഭയിൽ ചർച്ച ചെയ്തു പാസാക്കാവുന്നതേയുള്ളൂ.ഭൂരിപക്ഷം ഉള്ളതുകൊണ്ടുതന്നെ ധനബിൾ രാജ്യസഭയിൽ പാസാക്കിയെടുക്കാനും സർക്കാരിന് കഴിയും.ഇന്നാണ് ധനബില്ലിന്റെ മേൽ ഉള്ള ചർച്ചയും വോട്ടെടുപ്പും.

സർക്കാരിന് പണച്ചിലവു വരുന്ന ഏതൊരു ബില്ലും ധനകാര്യ മേഖലയുടെ കീഴിൽ വരുമെന്ന് ജയ് റ്റ്‌ലി പറഞ്ഞു.ധനബില്ലിൽ നികുതിയിതര ബില്ലുകൾ ഒഴിവാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വികസന പ്രവർത്തനങ്ങൾക്ക് രാജ്യസഭയിൽ ചർച്ച ചെയ്തു വോട്ടിടുമ്പോൾ ഭൂരിപക്ഷമില്ലാത്തതിനാൽ എതിർക്കാനായിത്തന്നെയാണ് പ്രതിപക്ഷം ഇത്തരം ആവശ്യം ഉന്നയിച്ചതെന്നു ജയ് റ്റ്‌ലി കുറ്റപ്പെടുത്തി.എന്നാൽ.ഇത് കീഴ്വഴക്കങ്ങളുടെയും നടപടി ക്രമങ്ങളുടെയും ലംഘനം ആണെന്നാണ് പ്രതിപക്ഷം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button