KeralaNews

എസ്ഡിപിഐയും പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും മലപ്പുറത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതില്‍ ദുരൂഹത

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്ന് എസ്ഡിപിഐയും പിഡിപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും തീരുമാനിച്ചതോടെ ഇവരുടെ പിന്തുണ ആര്‍ക്കു ലഭിക്കും എന്നതില്‍ ദുരൂഹത. ഈ പാര്‍ട്ടികള്‍ക്ക് പ്രാദേശികമായി സ്വന്തമായി നല്ലൊരു ശതമാനം വോട്ട് ബാങ്കുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ നിലപാട് ഇടതുപക്ഷത്തിനും യുഡിഎഫിനും ഒരുപോലെ നിര്‍ണായകമാകും. യുഡിഎഫിന്റെ മുസ്ലീംലീഗ് സ്ഥാനാര്‍ഥി മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പാര്‍ട്ടികളുടെ പിന്തുണ തേടാന്‍ ലീഗ് കേന്ദ്രങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ കോണുകളില്‍ ഇവരുടെ സ്വാധീനം ശക്തമാണെന്നത് ഇടതുമുന്നണിയും യുഡിഎഫും ഒരുപോലെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ മലപ്പുറത്ത് മത്സരിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി നസറുദ്ദീന്‍ എളമരം നാല്‍പ്പത്തിയേഴായിരം വോട്ടാണ് നേടിയത്. ഇക്കുറി ഇവരുടെ പിന്തുണ മലപ്പുറത്ത് നിര്‍ണായകമാകും. വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും കഴിഞ്ഞ തവണ ഒന്നിച്ചായിരുന്നു മത്സരിച്ചത്. ഇവരുടെ സഖ്യസ്ഥാനാര്‍ഥിക്ക് മുപ്പതിനായിരം വാട്ടുകള്‍ ലഭിച്ചിരുന്നു. ഇവരുടെ പിന്തുണ ആര്‍ക്ക് എന്നതും ദുരൂഹമായി തുടരുകയാണ്. 2004ല്‍ പിഡിപിയുടെ പരസ്യപിന്തുണ വാങ്ങിയാണ് ഇടതുസ്ഥാനാര്‍ഥി ടി.കെ. ഹംസ മലപ്പുറത്ത് വിജയിച്ചത്. അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ അനുകൂലമാക്കാന്‍ ലീഗ്‌ േകന്ദ്രങ്ങളില്‍ ശ്രമം ശക്തമാണ്. അതേസമയം പിഡിപിയുടെയും വെല്‍ഫെയര്‍പാര്‍ട്ടിയുടെയും എസ്ഡിപിഐയുടെയും വോട്ടുകള്‍ ഇക്കുറി യുഡിഎഫിന് അനുകൂലമാകുമെന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്. എന്നാല്‍ ഇവരുടെ വോട്ടുകള്‍ ലഭിച്ചു വിജയിച്ചാല്‍ യുഡിഎഫ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചുനേടിയ വിജയമെന്ന ബിജെപിയുടെ ആക്ഷേപം ശക്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button