India

ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പാന്‍ കാര്‍ഡുകള്‍ക്കും മൊബൈല്‍ നമ്പറുകള്‍ക്കും പിന്നാലെ കൂടുതല്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം.

ഒക്ടോബര്‍ മുതല്‍ പുതിയ നിബന്ധനങ്ങള്‍ നിലവില്‍ വരും. പുതിയ ലൈസന്‍സ് നേടാന്‍ മാത്രമല്ല, പഴയ ലൈസന്‍സ് പുതുക്കാനും ആധാര്‍ കാര്‍ഡ് വേണ്ടി വരും. പ്രദേശിക ആര്‍.ടി.ഒമാര്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമ്പോള്‍ രേഖകള്‍ ഡിജിറ്റല്‍ ചെയ്യാത്തത് മൂലം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ഇത് പരിഹരിക്കാന്‍ കൂടിയാണ് ഇങ്ങനെയൊരു നിര്‍ബന്ധം മുന്നോട്ട് വെക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ലൈസന്‍സ് റദ്ദാക്കിയാല്‍ വ്യാജപേരിലോ മറ്റൊരു ആര്‍.ടി.ഒ പരിധിയില്‍ നിന്നോ ലൈസന്‍സ് എടുക്കുന്ന പ്രവണതയും ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button