NewsInternational

നെയ്‌മര്‍ ബാഴ്‌സ വിടുന്നു: ഉപദേശവുമായി ക്രിസ്‌റ്റ്യാനോ

മാഡ്രിഡ്‌: മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലേക്ക്‌ നെയ്‌മര്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ബ്രസീല്‍ താരത്തിന്‌ ഉപദേശവുമായി ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ എത്തിയത്.നെയ്‌മര്‍ യുണൈറ്റഡിലേക്കു പോകരുതെന്നും ബാഴ്‌സയില്‍ തുടരണമെന്നും റൊണാള്‍ഡോ പറഞ്ഞു.
ബാഴ്‌സയില്‍ മെസിയുടെ കരിയര്‍ അവസാനിക്കുന്നതോടെ ആ സ്‌ഥാനം നെയ്‌മര്‍ ഏറ്റെടുക്കണമെന്നും യുണൈറ്റഡ്‌ നെയ്‌മറെപ്പോലെ പ്രതിഭാധനനായ താരത്തിനു പറ്റിയ തട്ടകമല്ലെന്നും റൊണാള്‍ഡോയെ ഉദ്ധരിച്ച്‌ സ്‌പാനിഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകളായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും മോഹവിലയുമായി ബ്രസീല്‍ താരത്തിനു പിന്നാലെയാണ്‌. ഇതിനിടെയാണ്‌ യുണൈറ്റഡ്‌ വേണ്ടെന്ന ഉപദേശവുമായി റൊണാള്‍ഡോ രംഗത്തു വന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button