KeralaNattuvartha

വിദ്യ കൊണ്ട് മകനും സ്നേഹം കൊണ്ട് അമ്മയും മാന്ത്രിക ജാലം കാട്ടുന്നു- കവളമുക്കട്ട എന്ന ഗ്രാമത്തിന് അഭിമാനമായി ഒരമ്മ

 

പ്രശസ്ത മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിന്റെ അമ്മയെക്കുറിച്ചു ഫേസ് ബുക്കിൽ കണ്ട ഒരു നല്ല പോസ്റ്റ് ആണ് ഇത്.അദ്ദേഹത്തിനെയും അമ്മയെയും ആ കുടുംബത്തെയും അടുത്തറിയുന്ന ലേഖകന്റെ വരികളിലേക്ക്;

*ഇത് കവളമുക്കട്ട എന്ന ഗ്രാമത്തിന്റെ അഭിമാനമായ അമ്മ*

ലോകത്തിന്റെ നെറുകയിൽ നിലമ്പൂരിന്റെ പേരും പെരുമയും തന്റെ സ്വതസിദ്ധമായ കഴിവു ഒന്നുകൊണ്ടുമാത്രം എഴുതി ചേർത്ത ലോകപ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ അമ്മ.ഇന്നും കുബേര, പാമര വ്യത്യാസമില്ലാതെ ഏതൊരു വീട്ടിലും ആഘോഷമായാലും, വിഷമാവസ്ഥയിലും പങ്കെടുത്തു തന്റെ സാന്നിധ്യമറിയിക്കാൻ ഈ അമ്മ കാണിക്കുന്ന താല്പരത മഹത്വരം എന്ന് ഒരു നാട് ഒന്നടങ്കം വിളിച്ചു പറയുന്നു. എളിമയുടെയും, സ്നേഹത്തിന്റെയും നിറകുടമായ അമ്മ എന്നും ആ നാടിൻറെ, നാട്ടുകാരുടെ ഐശ്വര്യദായകം തന്നെ. അതുകൊണ്ടുതന്നെ പിറന്നുവീഴുന്ന കുഞ്ഞുമുതൽ, മരണം വരിക്കാനൊരുങ്ങുന്ന വൃദ്ധനുവരെ ഇവർ എന്നും അമ്മ തന്നെ.

1980-90 കളിൽ ടെലിവിഷൻ എന്ന അത്ഭുത വസ്തു കവളമുക്കട്ട എന്ന കൊച്ചു ഗ്രാമത്തിനു കുഞ്ഞുണ്ണി മാമയെന്ന മഹത് വ്യക്തിയുടെ വീടായിരുന്നു (ഗോപിനാഥ് മുതുകാടിന്റെ അച്ഛൻ). അന്നൊക്കെ ഞായറാഴ്ചകളിൽ വൈകീട്ടു ദൂരദർശൻ സംപ്രക്ഷേപണം ചെയ്തിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാണാൻ ആ വീട്ടുമുറ്റത്തേക്കു തിരിച്ചുവച്ച ടിവി ക്കു മുന്നിൽ നൂറുകണക്കിന് ജനങ്ങൾ തടിച്ചു കൂടി ഇരിക്കുന്ന കാഴ്ച്ച ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു എന്ന് പഴം തലമുറയുടെ സാക്ഷ്യപ്പെടുത്തൽ. നാട്ടുകാർക്കെല്ലാം അന്നതൊരു സിനിമാ കൊട്ടകയായിരുന്നു.

പൂക്കോട്ടുംപാടത്തു ആനന്ദ് , സരണി സിനിമാഹാളുകൾ ഉള്ള കാലം, അമ്പതു പൈസ ടിക്കറ്റിനു സിനിമ കാണാൻ ഏകദേശം 12ഓളം കിലോമീറ്റർ നടക്കണം. എന്നാൽ അതിനൊന്നും ആർക്കും ബുദ്ധിമുട്ടില്ലാതെ തന്റെ വീട്ടിലെ ടിവി യിൽ നാട്ടുകാർക്കും സിനിമ കാണാൻ സൗകര്യം ഒരുക്കിയ കുഞ്ഞുണ്ണി മാമയും ഈ അമ്മയും അന്നുമുതലേ നാട്ടുകാർക്ക് ആദരണീയർ തന്നെയായിരുന്നു. മാത്രമല്ല നൂറുകണക്കിന് കുടുംബങ്ങൾ ഇന്ന് ഈ നന്മ മരങ്ങളുടെ തണലിൽ ജീവിതം നയിക്കുന്നു. “ജോലി ചെയ്യുന്നവന് പണിയുമുണ്ട്” എന്ന തത്വചിന്ത നടപ്പിൽ വരുത്തുന്ന ഈ കുടുംബം ഇന്ന് ഒരു നാടിന്റെ അത്താണിയാണ്.

കാലം കടന്നുപോയി….

ഇന്ന് നാട്ടിൽ എവിടെ, എന്ത് ആഘോഷമായാലും, മറ്റെന്തൊരു ചടങ്ങു നടന്നാലും അവിടെ ആദ്യാവസാനം മുതൽ പങ്കാളിയാവുന്ന വ്യക്തിത്വങ്ങളാണ് ഈ അമ്മയുടെ രണ്ടുമക്കൾ ഉണ്ണിയേട്ടനും, നിർമലേട്ടനും. എത്ര തിരക്കുണ്ടെങ്കിലും തുടക്കം മുതൽ ഒടുക്കംവരെ എന്ത് പ്രവർത്തിയും ചെയ്യുന്ന ഈ വ്യക്തിത്വങ്ങൾ നാട്ടിലെ കുഞ്ഞു കുട്ടികൾക്കുവരെ അതുകൊണ്ടു തന്നെ സുപരിചിതം. തീർത്തും കർഷക വൃത്തി ഇഷ്ടപെടുന്ന ഉണ്ണിയേട്ടൻ നാടിന്റെതന്നെ അഭിമാനമായ കർഷകൻ എന്ന് പറയാതെ വയ്യ. മലപ്പുറം ജില്ലയിൽ മുക്കിലും മൂലയിലും നിലവിലുള്ള വസ്ത്രവ്യാപാര സമുച്ചയങ്ങൾകിടയിലും തന്റെ കഠിനാധ്വാനം കൊണ്ട് തീർത്ത ‘സ്വപ്ന ടെക്സ്റ്റൈൽസ്’ എന്ന വസ്ത്ര വ്യാപാര സ്ഥാപനം ഇന്നും പഴയകാല പ്രൗഢി നിലനിർത്തി, മറ്റു ദേശങ്ങളിൽ നിന്നുപോലും കുടുംബങ്ങൾ തേടിവരുന്ന ഒന്ന് തന്നെ എന്നും പറയാതെ തരമില്ല.

ഇനിയുമേറെ നാട്ടുകാർക്ക് നന്മമാത്രം വാഴ്ത്താനുള്ള ഈ കുടുംബ മഹിമ പക്ഷെ ലോകം അറിയാതെ പോയി. അതിനുള്ള പ്രായ്ശ്ചിത്വമായി ഈസ്റ്റ്കോസ്റ്റു ഡൈലിയുടെ ഈ വിവരണത്തെ കാണുന്നൂ എന്ന് ആ അമ്മയും മക്കളും നാട്ടുകാരും.
എങ്ങനെ ഒരു ലോകപ്രശസ്ഥന്റെ ഉദയത്തിനടിത്തറയായ വസ്തുതകൾ എന്ന് ഈ വിവരണത്തെ പറയാതെ വയ്യ. ഗോപിനാഥ് മുതുകാട് എന്ന ലോക പ്രശസ്ത മാന്ത്രികന്റെ ഉദയം ഈ നന്മ മരങ്ങൾ മാത്രമെന്ന് നാട്ടുകാർ അടിവരയിട്ടു പറയുന്നു.

വികെ ബൈജു.

shortlink

Related Articles

Post Your Comments


Back to top button