Latest NewsNewsIndia

കെജ്‌രിവാളിന്റെ സ്വകാര്യ കേസുകൾക്ക് പണം ഖജനാവിൽ നിന്ന്- ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ


ന്യൂഡൽഹി: പല തരം വിവാദ ആരോപണങ്ങൾ പല ഉന്നതർക്കുമെതിരെ സ്ഥിരമായി ഉന്നയിക്കുന്ന കെജ്‌രിവാളിനെതിരെ കുറ്റാരോപിതർ തിരികെ മാനനഷ്ട കേസ് കൊടുക്കുകയും മറ്റും ചെയ്യുമ്പോൾ അതിനു ചിലവാക്കുന്ന പണം എങ്ങനെയുണ്ടാക്കുന്നു? കെജ്‌രിവാളിന്റെ സ്വകാര്യ കേസുകൾക്ക് ചിലവാക്കുന്നത് കോടികളാണ്. അതും വില കൂടിയ അഭിഭാഷകരെ വെച്ചാണ് കേസുകൾ നടത്തുന്നതും.

ടൈംസ്‌ നൌ  പുറത്തു വിട്ട വിവരങ്ങൾ പ്രകാരം കെജ്‌രിവാൾ ഖജനാവിൽ നിന്ന് ജനങ്ങളുടെ കോടിക്കണക്കിനു പണമാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നതെന്ന് പുറത്തായി. 4 കോടി രൂപയാണ് കേസുകളുടെ നടത്തിപ്പിനായി ചിലവഴിച്ചിരിക്കുന്നത്. യാതൊരു തെളിവുമില്ലാതെ വെറും ഗ്യാസ് ആരോപണങ്ങളാണ് കെജ്‌രിവാൾ പല നേതാക്കൾക്കുമെതിരെ ഉന്നയിച്ചത്. ദാവൂദ് ഇബ്രാഹിമുമായി ഫോൺ സംഭാഷണം നടത്തിയെന്ന ഒരു ആരോപണം ഈയിടെ ഉന്നയിച്ചത് പാർട്ടി യിലെ ഒരു നേതാവായിരുന്നു. അതിന്റെ വ്യാജ ബില്ലുകളും നിർമ്മിച്ചിരുന്നു.

അതിനെതിരെ നിയമനടപടി നേരിടുകയാണ് ആപ് നേതാവ്. അരുൺ ജെയ്റ്റ്‌ലിക്കെതിരെ നടത്തിയ ആരോപണത്തിൽ കോടതി തിരികെ കെജ്‌രിവാളിന് നഷ്ടപരിഹാരം വിധിച്ചിരുന്നു. അതിനെതിരെയും വാൻ തുക പ്രതിഫലമായി നൽകിയാണ് കേസ് നടത്തുന്നത്. ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരം വില കുറഞ്ഞ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി നടത്തുന്ന നാടകത്തിൽ ജനങ്ങളുടെ പണവും കൂടിയാണ് ധൂർത്തടിക്കുന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button