USALatest NewsInternational

ഇന്ത്യ-പാക് കൈകോര്‍ക്കല്‍ ട്രംപ് കാരണമാകുമോ? സാമാധാന ശ്രമങ്ങള്‍ക്ക് ട്രംപ് ഇടപെടും

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഒരുപക്ഷെ അമേരിക്കയ്ക്ക് കഴിയും. ഇത് പറയുന്നത് അമേരിക്കയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധിയായ നിക്കി ഹെയ്ലിയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ട്.

ഇരുരാജ്യങ്ങളും തമ്മില്‍ ഒട്ടേറെ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഈ സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപ്പെട്ടാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് നിക്കി ഹെയ്ലി പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് ട്രംപ് ഇടപെട്ടേക്കുമെന്ന സൂചനയും ഹെയ്‌ലി നല്‍കുന്നു. ഇരുവര്‍ക്കുമിടയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാനുള്ള ഇടപെടല്‍ നടത്താന്‍ അമേരിക്കയ്ക്ക് കഴിയും.

പാകിസ്ഥാനുമായുളള ഉഭയകക്ഷി ബന്ധത്തില്‍ പുറമേ നിന്നുള്ള ശക്തികളുടെ ഇടപെടല്‍ ഇന്ത്യ എതിര്‍ക്കുമ്പോഴാണ് ഹെയ്ലിയുടെ ഈ വെളിപ്പെടുത്തല്‍. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത നില്‍ക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button