Latest NewsIndia

എംഎല്‍എയുടെ മകളുടെ കൈവിരല്‍ കാമുകന്‍ അറുത്തെടുത്തു

പൂനെ: ബിജെപി എംഎല്‍എയുടെ മകളെ മുന്‍ കാമുകന്‍ അക്രമിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. കോളേജില്‍ വെച്ചാണ് എംബിഎ വിദ്യാര്‍ത്ഥിനിയായ അശ്വനി റെഡ്ഡി ബോദ്കുര്‍വാറിന് പരിക്കേറ്റത്. പെണ്‍കുട്ടിയുടെ കൈവിരല്‍ അറുത്തെടുക്കുകയായിരുന്നു. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറുകയും കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമാക്കിയത്.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പൂനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാനിയവാത്മള്‍ മണ്ഡലത്തിലുള്ള എംഎല്‍എ സഞ്ജീവ് റെഡ്ഡി ബോദ്കുര്‍വാറിന്റെ മകളാണ് അശ്വനി. ഹരിയാന സ്വദേശിയായ രാജേഷ് പ്രവീണ്‍കുമാര്‍ ബക്ഷിയാണ് അക്രമത്തിനുപിന്നില്‍.

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ കോളേജിലേക്ക് പോകുന്ന വഴിയായിരുന്ന ആക്രമണം. കഴിഞ്ഞ എട്ടുമാസത്തെ പരിചയമാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞ മാസം ആണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടാകുകയും പെണ്‍കുട്ടി പ്രതികരിക്കുകയുമായിരുന്നു. ഇതിനെതിരെ അശ്വിനി പരാതിയും നല്‍കിയിരുന്നുവെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button