Latest NewsKeralaNattuvartha

ബിവറേജ് ഔട്ട്ലെറ്റ് രഹസ്യമായി തുറന്നു ; നാട്ടുകാർ അടപ്പിച്ചു

പട്ടാമ്പി: രഹസ്യമായി തുറന്ന ബിവറേജ് ഔട്ട്ലെറ്റ് നാട്ടുകാർ ചേർന്ന് അടപ്പിച്ചു. പാതയോരങ്ങളിലെ മദ്യശാലകൾ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കൊപ്പം കരിങ്ങനാട് കുണ്ടിൽ നിന്നും മാറ്റി പട്ടാമ്പിക്കടുത്തു തൃത്താല കരിമ്പന കടവിൽ രഹസ്യമായി തുറന്ന ബിവറേജ് ഔട്ട്ലെറ്റാണ് നാട്ടുകാർ ചേർന്ന് അടപ്പിച്ചത്. നാട്ടുകാരുടെ പ്രതിഷേധം ശകതമായതിനെ തുടർന്ന് തൃത്താല ഗ്രാമ പഞ്ചായത്തധികൃതർ ഔട്ട്ലെറ്റിന് സ്റ്റോപ്പ് മെമോ നൽകി അടപ്പിക്കുകയ്യായിരുന്നു.

വയൽ നികത്തി നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ നൽകിയിട്ടില്ല. അത്തരമൊരു കെട്ടിടത്തിലാണ് സർക്കാർ സ്ഥാപനം തദ്ദേശ ഭരണകൂടത്തിന്റെ അനുമതി നേടും മുമ്പ് ഞായറാഴ്ച രാവിലെ തുറന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ജനപ്രതിനിധികളും ഉപരോധം തീർക്കുകയും സ്ഥലത്തെത്തിയ പോലീസ് മുപ്പതോളം പേരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. നവ മാധ്യമങ്ങളിലൂടെ ഉയർന്നു വന്ന പ്രതിഷേധത്തെ തുടർന്ന് സമരം ശക്തമാക്കാൻ ജനകീയസമിതി തീരുമാനിച്ചിരുന്നു. ജനകീയ സമ്മർദ്ദം കണക്കിലെടുത്താണ് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊ നൽകി ബിവറേജ് ഔട്ട്ലെറ്റ് അടപ്പിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button