Latest NewsNewsIndia

ജനങ്ങള്‍ക്ക് തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം തന്റെ വസ്ത്രധാരണം; യോഗി ആദിത്യനാഥ്

ലഖ്‌നൗ: തന്റെ വസ്ത്രധാരണമാണ് ജനങ്ങള്‍ക്ക് തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രവര്‍ത്തികളിലൂടെ താന്‍ എല്ലാ വിഭാഗം ജനങ്ങളുടേയും ഹൃദയം കവരുമെന്നും അദ്ദേഹം പറഞ്ഞു.

”നിരവധി തെറ്റിദ്ധാരണകള്‍ എന്നെക്കുറിച്ച് സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ധാരാളം ആളുകള്‍ പറയുന്നത് ഞാന്‍ കാവിവസ്ത്രധാരിയെന്നാണ്. കാവിവസ്ത്രം ധരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് എന്നെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നതെന്ന്” ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറയുന്നു.

മതേതരത്വത്തിന്റേയും മറ്റുംപേരില്‍ രാജ്യത്തിന്റെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും മുറിവേല്‍പ്പിക്കുന്നവര്‍ താന്‍ അധികാരമേറ്റ ശേഷം ഭയത്തിലാണെന്ന് ആദിത്യനാഥ് പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ പ്രധാന കടമ രാജ്യത്തെ സംരക്ഷിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയല്ല തങ്ങള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിനെ അഴിമതിരഹിതവും ഗൂണ്ടാരാജ് ഇല്ലാത്തതുമായ ഒരു സംസ്ഥാനമാക്കി മാറ്റുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button