KeralaLatest NewsNews

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് അറസ്റ്റില്‍

കൊച്ചി•സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിനെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തു എന്നാണ് പരാതി.

സുഭാഷ് പാര്‍ക്ക് സിനിമാ ഷൂട്ടിങ്ങിനായി വിട്ടുതരണമെന്ന ആവശ്യവുമായെത്തിയ സംവിധായകന്‍ ഷൂട്ടിങ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മേയര്‍ പൊലീസില്‍ പരാതി നല്‍കിയത്. പാര്‍ക്ക് വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ക്ക് ഇപ്പോള്‍ അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജൂഡ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും മേയര്‍ സെന്‍ട്രല്‍ പോലീസിന് നല്‍കിയ പറയുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ജൂഡിനെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button