NewsInternational

ദുരൂഹതകളാൽ പ്രസിദ്ധമായ ഒരു കാട്: കയറിയാൽ മരണം ഉറപ്പ് : മരണങ്ങൾ തുടർക്കഥയാകുന്നു

ജപ്പാനിലെ ഓക്കിഗാഹരയിലുള്ള ഒരു കാട് ദുരൂഹതകളാൽ പ്രസിദ്ധമാണ്. ഈ കൊടും കാട്ടില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ആത്മഹത്യാ വനമെന്നാണ് ഈ ഘോരവനം അറിയപ്പെടുന്നത്. ഓരോ വര്‍ഷവും നൂറു കണക്കിനാളുകളാണ് ഇവിടെ മരണപ്പെടുന്നത്. അസ്വസ്ഥമായ മനസുമായി ഈ വനത്തില്‍ ആരെങ്കിലും പ്രവേശിച്ചാല്‍ അവരുടെ മനസിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ചു ആത്മഹത്യ ചെയ്യിക്കുമെന്നാണ് പറയപ്പെടുന്നത്.

മരണങ്ങള്‍ തുടര്‍ക്കഥയായതൊടെ പൊലീസും അധികാരികളും ചേര്‍ന്ന് ആത്മഹത്യാ പ്രതിരോധ സ്‌ക്വാഡ് രൂപീകരിച്ചെങ്കിലും കാവല്‍ നിന്ന പൊലീസുകാരില്‍ ഒരാള്‍ ടെന്റില്‍ നിന്ന് എഴുന്നേറ്റ് കാട്ടില്‍പോയി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ട്. കാടിനുള്ളിൽ മൊബൈലും വടക്കുനോക്കിയന്ത്രവും പ്രവർത്തിക്കില്ലെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ വനത്തിനുള്ളിൽ പ്രവേശിച്ചവർക്ക് തിരിച്ചുപുറത്ത് കടക്കാനും കഴിയില്ല. ആത്മഹത്യ ചെയ്യാനെത്തുന്നവരെ തടയാന്‍ പൊലീസ് വനത്തിന് ചുറ്റും വലിയ വേലികളും നിരവധി ബോധവല്‍ക്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും മരണസംഖ്യ ഉയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button