KeralaLatest NewsNews

സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചു വിടല്‍; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി : സഹകരണ ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജികളില്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെ പിരിച്ചു വിടാനുള്ള ഓര്‍ഡിനന്‍സിനെതിരെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണനും അഞ്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമടക്കം നിരവധി പേര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഭരണ സമിതികള്‍ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേല്‍ക്കുന്നത് തടയണമെന്നും നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ചുമതല തിരിച്ചു നല്‍കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ സമാന സാഹചര്യത്തില്‍ 2007 ല്‍ കൊണ്ടുവന്ന സഹകരണ ഓര്‍ഡിനന്‍സ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ശരിവച്ചിട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

2017 ഏപ്രില്‍ പത്തു മുതലാണ് സഹകരണ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നത്. സഹകരണ നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കാലാവധി പൂര്‍ത്തിയാകും മുമ്പേ ഒഴിവാക്കി ഭരണം അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറുന്ന ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. 2013 ല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളാണ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിലവിലുള്ളത്.

ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് നേരത്തെ സമര്‍പ്പിച്ച മറ്റൊരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഏപ്രില്‍ 12 ന് പരിഗണിച്ചിരുന്നു. മധ്യവേനലവധിക്കു ശേഷം പരിഗണിക്കാന്‍ മാറ്റിയ ഈ ഹര്‍ജികളില്‍ ഇടക്കാല വിധി ആവശ്യമെന്നു കണ്ടാല്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button