KeralaLatest NewsNews

ബ​ന്ധു​നി​യ​മ​ന വി​വാ​ദം: ഇ.​പി. ജ​യ​രാ​ജ​നും പി കെ ശ്രീമതിക്കും താക്കീത് ​

ന്യൂ​ഡ​ൽ​ഹി: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​നും പി കെ ശ്രീമതിക്കും താക്കീത് . സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗത്തിലെ ച​ർ​ച്ചയ്ക്ക് ശേഷമാണ് തീരുമാനം.

വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ബ​ന്ധു​ക്ക​ളെ നി​യ​മി​ച്ച​തി​ൽ ഇ.​പി. ജ​യ​രാ​ജ​നും പി.​കെ. ശ്രീ​മ​തി എം​പി​ക്കും വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു നേ​താ​ക്ക​ളു​ടെ​യും വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​നു ശേ​ഷമാണ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം തീ​രു​മാ​ന​മെടുത്തിരിക്കുന്നത് ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ ജ​യ​രാ​ജ​നും ശ്രീ​മ​തി​ക്കും വീ​ഴ്ച പ​റ്റി​യ​താ​യി സം​സ്ഥാ​ന ഘ​ട​കം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ച പോ​ളി​റ്റ് ബ്യൂ​റോ, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​രു​വ​രു​ടെ​യും വി​ശ​ദീ​ക​ര​ണം കേ​ട്ട​തി​നു​ശേ​ഷം ന​ട​പ​ടി​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button