Latest NewsKeralaNews

കോണ്‍ഗ്രസുകാരുടെ സ്ത്രീകളോടുള്ള സമീപനത്തെ കുറിച്ച് എം എം മണി പ്രതികരിക്കുന്നു

ഇടുക്കി: കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച്‌ മന്ത്രി എംഎം മണി. കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ നേതാക്കളുള്‍പ്പെടെയുള്ളവര്‍ സ്ത്രീ പീഡകരാണ് ഇത് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യവുമാണ്. സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നിരവധി നേതാക്കള്‍, ലോകം ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന ശശി തരൂരിന്‍റെ ഭാര്യയുടെ മരണം, നിലന്പൂരിലെ രാധയുടെ മരണം എന്നിവ തെളിവാണ്.
 
ചെന്നിത്തല സ്ത്രീകളെ ബഹുമാനിക്കണമെന്നതിനെക്കുറിച്ച്‌ കൂടുതല്‍ പറയണ്ട, ചെന്നിത്തലയുടെ കാര്യം ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നതാണ് അത് കൂടുതല്‍ എന്നെക്കൊണ്ട് പറയിക്കരുതെന്നും മണി ആഞ്ഞടിച്ചു.
 
എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ സ്ത്രീ പീഡന ആക്ഷേപം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മണിക്കെതിരെ ചെന്നിത്തലയുള്‍പ്പെടെയുള്ളവരുടെ രൂക്ഷ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button