Latest NewsNewsInternational

പാകിസ്ഥാനിലെ സല്‍മാന്‍ ഖാന്‍ ആരാധകരെ നിരാശരാക്കുന്നു : കാരണം ഇതാണ്

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ സല്‍മാന്‍ഖാന്‍ ആരാധകര്‍ ഏറെ നിരാശയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ട്യൂബ് ലൈറ്റ് ഈദിന് റിലീസ് ചെയ്യില്ല.

അതേസമയം ഈദിന് ഈ ചിത്രം റിലീസ് ചെയ്യണമെന്ന ആവശ്യവുമായി പ്രാദേശിക സംവിധായകരും ചില സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

2010ലെ പാകിസ്ഥാന്‍ ഫെഡറല്‍ മന്ത്രാലയ തീരുമാന പ്രകാരം പാകിസ്ഥാനിലെ മുസ്ലിം അവധി ദിനങ്ങളില്‍ ഇന്ത്യന്‍ സിനിമ റിലീസ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടിത്തിയിരുന്നു. ഇതാണ് ഈദ് ദിനത്തില്‍ സിനിമ റിലീസ് ചെയ്യാത്തതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

പാകിസ്ഥാനില്‍ ഈദ് ദിനത്തില്‍ യെല്‍ഖാര്‍, ഷോര്‍ ഷര്‍ബാ എന്നീ രണ്ട് പാകിസ്ഥാനി സിനിമകളാണ് റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button