Latest NewsNewsDevotional

ചൊവ്വാദോഷമകറ്റാന്‍ ഇവ ശീലിക്കുക

ജാതകവശാലുള്ള ഒരു ദോഷമാണ് ചൊവ്വാദോഷം. പ്രധാനമായും വിവാഹത്തെ ബാധിയ്ക്കുന്നുവെന്നതാണ് ഇതിന്റെ പ്രശ്‌നമായി പറയുന്നതും. സാധാരണയായി ചൊവ്വാദോഷം ജാതകത്തിലുണ്ടെങ്കില്‍ ഇതേ ദോഷമുള്ളയാളെത്തന്നെയാണ് പങ്കാളിയായി കണ്ടെത്തുന്നത്.

ഒരാളുടെ ജാതകത്തില്‍ 12 രാശികളുണ്ട്. ഇതില്‍ 1, 2, 4, 7, 8, 12 എന്നീ ഭാവങ്ങളിലേതിലെങ്കിലും ചൊവ്വാഗ്രഹത്തിന്റെ സ്വാധീനമുണ്ടെങ്കിലാണ് ചൊവ്വാദോഷമുണ്ടാവുകയെന്നു ജ്യോതിഷം പറയുന്നു. ഈ ദോഷമുള്ളയാള്‍ക്ക് ചൊവ്വയില്‍ നിന്നും ദോഷമായ സ്വാധീനമുണ്ടാകും. ദോഷമുണ്ടെങ്കില്‍ വിവാഹം വൈകും. ചൊവ്വാദോഷമുള്ള വ്യക്തികള്‍ കോപപ്രകൃതിയുള്ളവരായിരിയ്ക്കും.

മുന്‍ജന്മത്തില്‍ തന്റെ പങ്കാളികളെ ദ്രോഹിച്ചിട്ടുള്ളവര്‍ക്കാണ് ചൊവ്വാദോഷമുണ്ടാവുകയെന്നു പറയുന്നു. ഇൗ ദോഷം ഈ ജന്മത്തില്‍ വിവാഹസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. ഇതേ ദോഷമുള്ള രണ്ടുപേര്‍ വിവാഹിതരായാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നു ജ്യോതിഷം. ഒന്നാം രാശിയിലാണ് ചൊവ്വയെങ്കില്‍ വിവാഹജീവിതത്തില്‍ സമാധാനക്കേടു ഫലം. രണ്ടാം രാശിയിലാണെങ്കില്‍ കുടുംബത്തിനു ദോഷം. ഇത് ഇവരുടെ വിവാഹത്തിലും ഔദ്യോഗിക രംഗത്തും ബാധകമാണ്.

നാലാം ഭാവത്തിലെങ്കില്‍ തൊഴില്‍ സംബന്ധമായ പരാജയമാണ് ഫലം. ഏഴാം ഭാവത്തിലെങ്കില്‍ ദേഷ്യപ്രകൃതിയും ഭരണസ്വഭാവവും കാരണം കുടുംബബന്ധങ്ങളില്‍ പ്രശ്‌നം. എട്ടാം ഭാവത്തിലെങ്കില്‍ കുടുംബവുമായി അന്തഛിദ്രമുണ്ടായി പൂര്‍വിക സ്വത്തുക്കള്‍ ലഭിക്കാതെ വരും. പത്താം ഭാവത്തിലാണ് ചൊവ്വയെങ്കില്‍ മാനസിക പ്രശ്‌നങ്ങളും ശത്രുക്കളും ഫലം.

ചൊവ്വാദോഷമുള്ളവര്‍ ചൊവ്വാഴ്ച വ്രതം നോല്‍ക്കുന്നതു നല്ലതാണ്. ഇതേ ദിവസം സാമ്പാര്‍ പരിപ്പു മാത്രം വേവിച്ചു കഴിയ്ക്കുക. നവഗ്രഹമന്ത്രം ഉരുവിടുക. ഹനുമാന്‍ ചാലിസയും ചൊല്ലാം. ഇത്തരം ദോഷങ്ങളുള്ളവര്‍ ആദ്യം ഒരു മരത്തേയോ ജലം നിറച്ച കുംഭത്തെയോ പങ്കാളിയുടെ സ്ഥാനത്തു കണ്ട് വിവാഹം ചെയ്യുക. ഇത് ശരിയ്ക്കുള്ള വിവാഹത്തിനുള്ള ദോഷങ്ങള്‍ നീക്കും. ചൊവ്വാദോഷമുള്ള സ്ത്രീകള്‍ ചൊവ്വാഴ്ച ദിവസം പവിഴം പതിച്ച ഗണപതിയെ പ്രാര്‍ത്ഥിയ്ക്കുന്നതു നല്ലതാണ്. ഇതല്ലെങ്കില്‍ ചുവന്ന കുങ്കുമം പൂശിയ ഗണപതിയെയോ കളിമണ്‍ ഗണപതിയേയോ പൂജിയ്ക്കുന്നതും നല്ലതാണ്. ചുവന്ന ഫലവര്‍ഗങ്ങള്‍ ഗണപതിയ്ക്ക് അര്‍പ്പിയ്ക്കുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button