NewsIndia

ആം ആദ്‌മി പാർട്ടി മേക്ക് ഓവറിന് ഒരുങ്ങുന്നു; പുതിയ പ്രതിശ്ചായക്കായുള്ള മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി തങ്ങളുടെ പ്രതിശ്ചായ മാറ്റാനൊരുങ്ങുന്നു. എം.സി.ഡി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ വിശകലനംചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ഥികള്‍ക്ക് സാധാരണക്കാരെന്ന പ്രതിച്ഛായ നിലനില്‍ക്കുന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പുകളില്‍ ജനം വോട്ടുചെയ്യാത്തതെന്നാണ് അരവിന്ദ് കേജ്‌രിവാളിന്റെ ഭാഷ്യം. 64 എം.എല്‍.എ.മാരാണ് യോഗത്തില്‍ പങ്കെടുത്തത്.

ജനത്തിന് ആവശ്യം നേതാക്കളെയാണ്. അതിനനുസരിച്ച് പ്രവര്‍ത്തകര്‍ മാറണം. ലാളിത്യം കൂടിപ്പോയതുകൊണ്ടാണ് ആംആദ്മിയുടെ നേതാക്കളെ വോട്ടര്‍മാര്‍ വകവെയ്ക്കാത്തത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരേക്കാള്‍ തങ്ങളേക്കാൾ മേലെ നിൽക്കുന്നവരോടാണ് ജനങ്ങൾക്ക് താൽപര്യം. പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ബന്ധത്തില്‍ അകല്‍ച്ചയുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ എത്തുന്നില്ല. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ആപ്പിന്റെ ട്രേഡ്മാര്‍ക്കായ തൊപ്പി നിര്‍ബന്ധമായും ധരിക്കണം. എം.എല്‍.എ.മാര്‍ക്കൊപ്പം എപ്പോഴും കുറഞ്ഞത് നാല് അണികളെങ്കിലും ഉണ്ടായിരിക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button