Latest NewsNewsInternationalUncategorized

പാക് അതിര്‍ത്തിയില്‍ അഫ്ഗാന്‍ സൈന്യത്തിന്റെ വെടിവയ്പ്പ്; പാക് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ അഫ്ഗാനിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ എട്ട് പാക് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.  സെന്‍സസ് ജോലിക്കെത്തിയ ഉദ്യോഗസ്ഥരാണ് മരിച്ചത്. വെടിവയ്പില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ ബലൂജിസ്ഥാന്‍ പ്രവിശ്യയിലെ ചാമാനിലായിരുന്നു ആക്രമണം. അഫ്ഗാനിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു. അഫ്ഗാന്‍ സൈന്യത്തിനു ശക്തമായ മറുപടി നല്‍കുമെന്ന് പാക് സൈന്യം അറിയിച്ചു.

അതിര്‍ത്തിയില്‍ സെന്‍സസ് നടത്തുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കു നിയോഗിച്ച സൈനികര്‍ക്കു നേരെയാണ് അഫ്ഗാന്‍ സൈനികരുടെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ചാമാന്‍ അതിര്‍ത്തി പാക്കിസ്ഥാന്‍ അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button