Latest NewsNewsIndia

കാശ്മീർ ചരിത്രത്തിലെ ഏറ്റവും വലിയ സൈനീക ആക്രമണത്തിനൊരുങ്ങി സംയുക്ത സായുധ സേന – അടുത്ത സർജ്ജിക്കൽ സ്ട്രൈക്ക് ഉടനെന്ന് സൂചന

 

ശ്രീനഗർ: കശ്മീർ ചരിത്രത്തിലെ ഏറ്റവും വലിയ സൈനീക ഓപ്പറേഷനായി സംയുക്ത സായുധ സേന ഒരുങ്ങുന്നു. സർജിക്കൽ സ്‌ട്രൈക്കിനേക്കാൾ വലിയ ഓപ്പറേഷൻ ആയിരിക്കും ഇതെന്നാണ് സൈനിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.ബി എസ് എഫിനൊപ്പം സി ആർ പി എഫും കാശ്മീർ പോലീസും വനിതാ പോലീസും വിവിധ സുരക്ഷാ സേനയും ഉണ്ട്. ഭീകരന്മാർ പണത്തിനായി ബാങ്കുകൾ കൊള്ളയടിക്കുകയും ആയുധങ്ങൾ കവർച്ച ചെയ്യുകയും ചെയ്തതോടെ ഭീകരർ ഒളിച്ചിരിക്കാൻ സാധ്യതയുള്ള 20 ഗ്രാമങ്ങൾ സൈന്യം വളഞ്ഞിരിക്കുകയാണ്.

ഭീകരരെ അവരുടെ മാളങ്ങളിൽ നിന്ന് തന്നെ പുകച്ചു പുറത്തു ചാടിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. സ്ത്രീകളെ മുൻനിർത്തി നടത്തുന്ന ആക്രമണം പ്രതിരോധിക്കാനായി 30 വനിതാ പോലീസ് അംഗങ്ങളും സേനയ്‌ക്കൊപ്പം ഉണ്ട്.ജമ്മു കാശ്മീരിലെ സ്ഥിതിഗതികൾ ശാന്തമാക്കാനുദ്ദേശിച്ചുകൊണ്ടാണ് വൻതോതിലുള്ള ആക്രമണം പ്ലാൻ ചെയ്യുന്നതെന്നും എല്ലാം കഴിഞ്ഞിട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വിടാമെന്നുമാണ് കരസേനാ മേധാവി ബിബിൻ റാവത് മാധ്യമങ്ങളോട് പറഞ്ഞത്.

നാലായിരത്തോളം പേരാകും ഭീകരരെ തുരത്താനുള്ള ഓപ്പറേഷനിൽ പങ്കെടുക്കുക. രാഷ്ട്രീയ റൈഫിൾസിന്റെ നാല് ബറ്റാലിയൻ, സിആർപിഎഫിന്റെ എട്ട് കമ്പനികൾ, ജമ്മു കാശ്മീർ പൊലീസിന്റെ എട്ട് പ്ലറ്റൂണുകൾ, റിസർവ് പൊലീസ് എന്നിവർ ചേർന്നാണ് ആക്രമണം സംഘടിപ്പിക്കുന്നത്. ഗ്രാമങ്ങളിൽ ഓരോ വീടും കയറിയിറങ്ങി പരിശോധിക്കുന്നുണ്ട്. വീടുകളിൽ ഭീകരരെ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് ഇത്. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന പല യുവാക്കളും ഇവിടെ നിന്ന് പിന്‍വാങ്ങിയതായാന്നു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button